HOME
DETAILS

'ഹിന്ദുരാഷ്ട്ര വിധി': മേഘാലയ ഹൈക്കോടതി ജഡ്ജിയെ പുറത്താക്കണമെന്ന് സി.പി.എം

  
backup
December 14 2018 | 18:12 PM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%98%e0%b4%be

 

ന്യൂഡല്‍ഹി: വിവാദ ഉത്തരവ് പുറപ്പെടുവിച്ച മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ആര്‍ സെന്നിനെ പുറത്താക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജഡ്ജിയുടെ വിവാദ ഉത്തരവിലെ നിരീക്ഷണങ്ങളെ അപലപിച്ച പൊളിറ്റ്ബ്യൂറോ, വിധി ഇന്ത്യന്‍ ഭരണഘടനയുടെ അന്തസിന് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ടു.
ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനു കാരണമാവും. ഇത്തരത്തില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സെന്നിനെ കോടതിനടപടിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് തയാറാവണം. ഒപ്പം ജസ്റ്റിസ് സെന്നിനെ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടിക്കു വിധേയമാക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നെത്തിക്കുമെന്നും നരേന്ദ്രമോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നുമുള്‍പ്പെടെയുള്ള നിരീക്ഷണങ്ങളാണ് കഴിഞ്ഞദിവസം ജസ്റ്റിസ് സെന്‍ നടത്തിയത്.
ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തില്‍ ആയതിനാല്‍ യഥാര്‍ഥത്തില്‍ ഇതൊരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. പക്ഷേ ഇന്ത്യ മതേതരരാജ്യമായി നിലനില്‍ക്കുകയാണ് ഉണ്ടായതെന്ന് പറഞ്ഞ ജസ്റ്റിസ് സെന്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു വരുന്ന മുസ്‌ലിം ഇതരവിഭാഗങ്ങള്‍ക്ക് രേഖകള്‍ ആവശ്യപ്പെടാതെ പൗരത്വം നല്‍കാന്‍ നിയമം കൊണ്ടുവരണമെന്നതുള്‍പ്പെടെയുള്ള നിരവധി നിര്‍ദേശങ്ങളും സര്‍ക്കാരിനു നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  20 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  20 days ago