ജൂഡോ അക്കാദമി ലോകനിലവാരമുള്ള പരിശീലന കേന്ദ്രമാക്കും: മന്ത്രി എം.എം മണി
നെടുങ്കണ്ടം: ജൂഡോ അക്കാദമിയെ ലോകനിലവാരമുള്ള പരിശീലന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി എം.എം. മണി. ജില്ലാ ജൂഡോ ചാംപ്യന്‍ഷിപ്പ് നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നെടുങ്കണ്ടത്ത് നിര്‍മിക്കും. നിലവിലുള്ള സ്റ്റേഡിയം നവീകരിക്കുമെന്നും സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത ഹരിപ്രസാദ്, മാര്വിന് ജോസഫ്, റോസ്മി സ്റ്റീഫന്‍, അശ്വതി പി.ആര് എന്നിവര്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
ജൂഡോ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എന്‍ ഗോപി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര് സുകുമാരന്‍ നായര്‍, ശ്യാമളാ വിശ്വനാഥന്, ഷിഹാബുദ്ദീന് യൂസഫ്, സംഘാടക സമിതി ഭാരവാഹികളായ അനില്‍ കട്ടൂപ്പാറ, സൈജു ചെറിയാന്, ദിലീപ് വി.ജി, ഷാജി വയലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് വൈസ് പ്രസിഡന്റ് റെയ്സണ്‍ പി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിന് മുമ്പ് ജൂഡോ പ്രദര്‍ശനം നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുനൂറോളം താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ട്രോഫികള്‍ സമ്മാനിച്ചു. അസോസിയേഷന് പ്രസിഡന്റ് എം.എന്‍ ഗോപി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംഘാടകസമിതി ഭാരവാഹികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."