HOME
DETAILS

നെഹ്‌റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസിന് കേരളത്തില്‍ വരാന്‍ അനുമതി

  
backup
December 14 2018 | 18:12 PM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae-%e0%b4%95%e0%b5%83%e0%b4%b7

 

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതിയും നെഹ്‌റു ഗ്രൂപ്പ് ഉടമയുമായ കൃഷ്ണദാസിന് സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി. ഇതുപ്രകാരം അദ്ദേഹത്തിന് പാലക്കാട് സന്ദര്‍ശിക്കാം. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നരവര്‍ഷം മുന്‍പ് കൃഷ്ണദാസ് നല്‍കിയ ഹരജിയില്‍ ഇന്നലെയാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് അദ്ദേഹത്തിന് ഉപാധികളോടെ ഇളവ് നല്‍കിയത്.
ജിഷ്ണു പ്രണോയ് മരണമടഞ്ഞ കേസിലും ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേറ്റ കേസിലും പ്രതിയാണ് നെഹ്‌റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസ്. അന്വേഷണത്തില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. കേസിലെ വിചാരണ പൂര്‍ത്തിയാവും വരെ കൃഷ്ണദാസിനെ കേരളത്തിലേക്കു വരാന്‍ അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചാണ് കോടതിയുടെ നടപടി.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലും പ്രതിചേര്‍ക്കപ്പെട്ട കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017 ജൂണിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. രണ്ടു കേസിലെയും പ്രതികള്‍ക്കു കേരളാ ഹൈക്കോടതി നല്‍കിയ ജാമ്യം ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രിംകോടതിയുടെ വിധി. കേസ് നടപടികള്‍ അവസാനിക്കുന്നതു വരെ കൃഷ്ണദാസ് തന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂരില്‍ തങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ ഉത്തരവ് ഇന്നലെ രമണയുടെ ബെഞ്ച് ഭേദഗതി ചെയ്യുകയായിരുന്നു. പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആയിരുന്ന ജിഷ്ണുവിനെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago