ഗൂഢാലോചന രാഷ്ട്രീയമായി നേരിടും; മുസ്ലിം ലീഗ്
തിരൂരങ്ങാടി: മുനിസിപ്പല്‍ സെക്രട്ടറിയെ മുന്‍ നിര്‍ത്തികൊണ്ട് തിരൂരങ്ങാടി മുനിസിപ്പല്‍ ഭരണസമിതിയെയും വൈസ് ചെയര്‍മാനെയും താറടിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയപരമായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്കി.
മുസ്ലിം ലീഗിന്റെ എതിരാളികള്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയ കളികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആയുധമാക്കുന്നത് അവസാനിപ്പിക്കണം. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് പുതിയ സെക്രട്ടറിയെ നിയോഗിച്ചതും പിന്നീട് അദ്ദേഹത്തെ കുന്നംകുളത്തേക്കും ശേഷം വൈക്കത്തേക്കും സ്ഥലം മാറ്റിയതും വീണ്ടും തിരൂരങ്ങാടിയിലേക്ക് തന്നെ മാറ്റിനിയമിച്ചതും ഇടതുസര്‍ക്കാരാണ് എന്നിരിക്കെ ഇത് ചെയ്തത് യു.ഡി.എഫ് മുനിസിപ്പല്‍ ഭരണ സമിതിയുടെ ദുസ്വാധീനമാണെന്നുള്ള ചില മാധ്യമങ്ങില്‍ വന്ന വാര്‍ത്ത ജനം പുഛിച്ചു തള്ളും. അതേസമയം ചെമ്മാട് മാനിപാടത്ത് അനധികൃത നിര്‍മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന പ്രാദേശിക ഇടത് നേതാവിന്റെ ഓഡിറ്റോറിയത്തിന് അനുമതി ലഭ്യമാക്കുന്നതിന് വേണ്ടി ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഇടപെട്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതെന്ന് സംശയമുണ്ട്.
സംസ്ഥാന ഭരണത്തിലുള്ള ദുസ്വാധീനം ഉപയോഗിച്ച് അഴിമതികള്‍ക്ക് പ്രാദേശിക ഇടതുനേതാക്കള്‍ ഒരുങ്ങുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ രംഗത്തേക്ക് പാര്‍ട്ടി ഇറങ്ങി തിരിക്കുമെന്നും കമ്മിറ്റി മുന്നിറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."