സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം വാര്‍ഷിക സംഗമം നടത്തി
പാലക്കാട്: സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം സംസ്ഥാന വാര്‍ഷിക സംഗമം വിവിധ പരിപാടികളോടെ മലമ്പുഴ കമ്യൂനിറ്റി ഹാള്‍, ഫാന്റസി പാര്‍ക്ക് എന്നിവിടങ്ങളിലായി നടന്നു. ജീവനക്കാരുടെ കലാകായിക മത്സരങ്ങള്‍, സമ്മാനവിതരണം, ജനറല്‍ബോഡിയോഗം, പുതിയ നിര്‍വാഹക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കല്‍ എന്നിവയോടെ നടന്ന പരിപാടി വിവിധ യൂനിറ്റുകളില്‍ നിന്നുള്ള ജീവനക്കാരുടെ സംഗമത്തിന് വേദിയായി.
വി.കെ ശ്രീകണ്ഠന്‍ എം.പി സംഗമം ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സി.ഇ.ഒയും സംഘാടക സമിതി ചെയര്‍മാനുമായ മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ മുഖ്യാതിഥികള്‍ക്ക് ഉപഹാരസമര്‍പ്പണം നടത്തി.കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സുപ്രഭാതത്തിലെ മികച്ച ജീവനക്കാര്‍ക്കുള്ള ബാപ്പുമുസ്‌ലിയാര്‍ സ്മാരക അവാര്‍ഡിന് എ. വിനീഷ് (സീനിയര്‍ സബ് എഡിറ്റര്‍, കോഴിക്കോട്), കെ. മുഹമ്മദ് ഫൈസല്‍ (അക്കൗണ്ടന്റ്, കോഴിക്കോട്) എന്നിവര്‍ അര്‍ഹരായി. ഇവര്‍ക്കുള്ള കാഷ് അവാര്‍ഡും ഉപഹാരവും വി.കെ ശ്രീകണ്ഠന്‍ എം.പി വിതരണം ചെയ്തു. വിവിധ മാധ്യമ അവാര്‍ഡുകള്‍ നേടിയവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. ജീവനക്കാരിലെ മികച്ച ഭാഗ്യശാലികളായി വി.എം ഷണ്‍മുഖദാസ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, പാലക്കാട്), ഹൈദര്‍ അബ്ദുല്‍വഹാബ് (സബ് എഡിറ്റര്‍, മലപ്പുറം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ- കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
അവൈറ്റിസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.മോഹനകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ സംസാരിച്ചു. സുപ്രഭാതം ഡയരക്ടര്‍ ഹംസക്കോയ ചേളാരി, ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹിമാന്‍, ഡി.ജി.എം വി.അസ്‌ലം, പി.ആര്‍.ഒ സി.പി ഇഖ്ബാല്‍, മാര്‍ക്കറ്റിങ് മാനേജര്‍ സി.പി അലവിക്കുട്ടി, അഡ്വ. മുഹമ്മദ് ശരീഫ്, ഭാസ്‌കരന്‍ ചേലേമ്പ്ര, പാലക്കാട് എഡിഷന്‍ ഗവേണിങ് ബോഡി അംഗം പി.എം യൂസഫ് പത്തിരിപ്പാല, അവൈറ്റിസ് പി.ആര്‍ മാനേജര്‍ സജീഷ്, പി.വി.എസ് ശിഹാബ്, ഡി.സി.സി വൈസ് പ്രസിഡന്റ് വി.വി രാജേഷ്, പി.യു അബൂബക്കര്‍ സിദ്ധിഖ്, ഹസ്സന്‍ മുഹമ്മദ് ഹാജി, ആരിഫ് ചങ്ങലീരി സംബന്ധിച്ചു. സെക്രട്ടറി എം.കെ അന്‍വര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സയ്യിദ് മുന്‍ദിര്‍ തൗഫീഖ് തങ്ങള്‍ വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട് സ്വാഗതവും വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."