കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കടലുണ്ടിപ്പുഴയില്‍ പുതിയ തടയണ നിര്‍മിക്കും
തിരൂരങ്ങാടി: നഗരസഭയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് കടലുണ്ടിപ്പുഴയില്‍ മണ്ണട്ടംപാറ അണക്കിട്ടിനും ബാക്കിക്കയം അണക്കെട്ടിനുമിടയില്‍ പുതിയ തടയണ നിര്‍മിക്കാന്‍ തീരുമാനം. പി.കെ അബ്ദുറബ്ബ് എം.എല്‍.എ.. വിളിച്ചു ചേര്‍ത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് പദ്ധതിക്ക് തീരുമാനമായത്. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ഉടന്‍തന്നെ യോഗം ചേരും. 10 കോടി രൂപ ചെലവില്‍ നഗരസഭയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയ പദ്ധതി ഉടന്‍ ആരംഭിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബാക്കിക്കയം പമ്പ് ഹൗസിലെ നാല് മോട്ടോറുകളില്‍ മൂന്നണ്ണവും തകരാറിലാണ്. രണ്ടണ്ണം എക്കാലത്തും തകരാറിലായി കിടക്കുന്നവയാണ്. ഒരണ്ണം കൂടി കേടായതോടെ മുഴുവന്‍ സമയവും ഒരു മോട്ടോറിലാണ് പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ വയറിംഗിനും തകരാറുണ്ട്. ഇവ പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, യു.കെ മുസ്തഫ മാസ്റ്റര്‍, എ.കെ അബ്ദുല്‍രങീം, കെ.എം മൊയ്തീന്‍, എ.കെ അബ്ദുല്‍ സലാം, ടി.കെ നാസര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മുഹമ്മദ് റാഫി, മലപ്പുറം എഞ്ചിനിയര്‍ സി മാധവന്‍, സി സുനില്‍ കുമാര്‍, പി.വൈ അബ്ദുല്‍ നാസര്‍, കെ അജ്മല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."