പത്താംക്ലാസുകാര്‍ക്ക് ടാലന്റ് സെര്‍ച്ച് പരീക്ഷ
എജ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് നടത്തുന്ന സംസ്ഥാനതല ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
2016-17 അക്കാദമിക വര്‍ഷത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നവരാണ് അപേക്ഷിക്കേണ്ടത്. നവംബറിലാണ് പരീക്ഷ നടത്തുക.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവയില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഒന്‍പതാം ക്ലാസില്‍ ഭാഷേതര വിഷയങ്ങളില്‍ 55 ശതമാനത്തിലേറെ മാര്‍ക്ക് നേടിയവരാകണം.
രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരീക്ഷയ്ക്കു 90 മിനിറ്റാണ് ദൈര്‍ഘ്യം. സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എസ്.എ.ടി) എന്ന ആദ്യപാര്‍ട്ടില്‍ 100 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് ടൈപ് ചോദ്യങ്ങളാണുണ്ടാവുക. സോഷ്യല്‍ സയന്‍സ്, സയന്‍സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.
പാര്‍ട്ട് രണ്ടില്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റും ഭാഷാശേഷി പരിശോധനയുമാണ്. ഭാഷാശേഷി പരിശോധനയില്‍ മലയാളമോ ഇംഗ്ലീഷോ തെരഞ്ഞെടുക്കാം. ഭാഷാശേഷി പരീക്ഷയിലെ മാര്‍ക്ക് റാങ്ക് നിശ്ചയിക്കുന്നതില്‍ പരിഗണിക്കില്ല. എന്നാല്‍, 40 ശതമാനം മാര്‍ക്ക് നിര്‍ബന്ധമായും നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
www.scert.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ 250 രൂപയും പട്ടികവിഭാഗത്തിലുള്ളവരും ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്നവരും 100 രൂപയും ഫീസ് അടയ്ക്കണം. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസടയ്ക്കാം. ചെലാന്‍ ഫോം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തശേഷം എസ്.ബി.ടി ബ്രാഞ്ചിലും ഫീസടയ്ക്കാം. ഫീസടച്ച് 48 മണിക്കൂറിനുശേഷം മാത്രമേ അപേക്ഷ പൂരിപ്പിക്കാന്‍ സാധിക്കൂ. തിരുത്തലുകള്‍ ആവശ്യമാണെന്ന് തോന്നിയാല്‍ 'ഛിഹശില മുുഹശരമശേീി ഋറശശേിഴ' ക്ലിക് ചെയ്ത് തെറ്റ് തിരുത്താം. അപേക്ഷ സമര്‍പ്പിച്ചശേഷം പകര്‍പ്പ് ഠവല ഘശമശീെി ഛളളശരലൃ, ഠവല ടമേലേ ഘല്‌ലഹ ചഠട ഋഃമാശിമശേീി ടഇഋഞഠ,ജീീഷമുുൗൃമ,ഠവശൃൗ്മിമിവേമുൗൃമാ 12 എന്ന വിലാസത്തില്‍ അയക്കണം.
എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഭിന്നശേഷിയുള്ളവര്‍ 40 ശതമാനം അംഗവൈകല്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക്: www.scert.kerala.gov.in
അപേക്ഷിക്കാവുന്ന അവസാന തിയതി:
സെപ്റ്റംബര്‍ 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."