ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ജീവകാരുണ്യത്തിന് രണ്ടുകോടിയുടെ സഹായം നല്‍കും
പരപ്പനങ്ങാടി: അഞ്ചപ്പുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടുകോടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വാഗതസംഘം യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
ഭക്ഷണക്വിറ്റ്,വാട്ടര്‍ബെഡ്,വീല്‍ ചെയറുകള്‍,രോഗികള്‍ക്ക് മരുന്ന്,ബൈത്തുറഹ്മ നിര്‍മാണം,ഓണം,പെരുന്നാള്‍ കിറ്റുവിതരണം,സമൂഹനോമ്പ്തുറ,തെരുവില്‍ അന്തിയുറങ്ങുന്ന യാചകര്‍ക്ക് ഭക്ഷണവും പുതപ്പും വിതരണം ചെയ്യല്‍,ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി റംസാന്‍,പെരുന്നാള്‍ സംഗമങ്ങള്‍,തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സ്വന്തമായ ആസ്ഥാന മന്ദിരം പണിയാനും തീരുമാനമുണ്ട്. സ്വാഗതസംഘം യോഗം സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കടവത്ത് സൈതലവി അധ്യക്ഷനായി.എം.എച്ച്. മുഹമ്മദ്,സ്റ്റാര്‍ മുനീര്‍,എന്‍.വി.പി.മുഹമ്മദ്ഹാജി,ജന്നാത്ത് അശ്‌റഫ്,പി..കെ. മുഹമ്മദ് ജമാല്‍,എച്ച്.ഹനീഫ,അബ്ദുറസാഖ് ചേക്കാലി,മലബാര്‍ ബാവഹാജി,അഡ്വ: മുഹമ്മദ്ഹനീഫ,പി.വി.കുഞ്ഞിമരക്കാര്‍,എ.പി. ഇബ്രാഹിം, അലിഅക്ബര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."