നെല്‍കൃഷി വീട്ടുവളപ്പിലുമാകാം; പരീക്ഷണവുമായി അബ്ദുസ്സലാം
തിരൂരങ്ങാടി: രണ്ടുമാസം പ്രായമുള്ള നെല്‍കൃഷി കതിരിട്ടതോടെ പരീക്ഷണം വിജയിച്ച ആഹ്ലാദത്തിലാണ് അബ്ദുസ്സലാം. തികച്ചും ജൈവ വളം ഉപയോഗിച്ച് 'വേണമെങ്കില്‍ നെല്ല് പറമ്പിലും വിജയകരമായി വിളയിക്കാം' എന്ന പരീക്ഷണവുമായി ഇറങ്ങിത്തിരിക്കുകയാണ് നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി തിരുത്തി സ്വദേശി പാട്ടശ്ശേരി അബ്ദുസലാം.
കൃഷിയോടുള്ള അതിയായ താല്പര്യമാണ് നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹത്തെ കാര്‍ഷികരംഗത്തേക്ക് ചുവടുമാറ്റിയത്. വയലില്‍ വെള്ളം മൂടിയതോടെ നെല്‍കൃഷിക്ക് വീട്ടുവളപ്പ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ജ്യോതി ഇനത്തില്‍പെട്ട വിത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വീടിനോട് ചേര്‍ന്ന ഭാഗത്ത് വിതക്കുകയായിരുന്നു. വിത്ത് മുളച്ച് സമൃദ്ധമായി വളര്‍ന്നതോടെ ബാക്കിസ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ഒന്നേകാല്‍ ഏക്കറോളം തെങ്ങുകള്‍ നിറഞ്ഞ പറമ്പിലാണിപ്പോള് നെല്‍കൃഷി സമൃദ്ധമായി വളരുന്നത്. വേണ്ട നിര്‍ദേശങ്ങളുമായി നന്നമ്പ്ര കൃഷിഭവന് അധികൃതരും മുന്നോട്ടുവന്നത് തുണയായി.
മഴക്കാലമായതിനാല്‍ കഴിഞ്ഞ രണ്ട് മാസക്കാലം നെല്ലിനു വെള്ളം നെല്കിയിരുന്നില്ല. ഇതിനകം കതിരിട്ട നെല്ല് 35 ദിവസംകഴിഞ്ഞാല്‍ വിളവെടുക്കുമെന്ന് അബ്ദുസ്സലാം പറഞ്ഞു. നന്നമ്പ്രയിലെ മുതിര്‍ന്ന കര്‍ഷകരെല്ലാം ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ കൃഷികാണാന് വരുന്നുണ്ട്. തെങ്ങ്,വാഴ, പച്ചക്കറി, മുതലയവയും അബ്ദുസ്സലാമിന്റെ കൃഷിയിടത്തിലുണ്ട്. ഇവയ്ക്കെല്ലാം ജൈവവളമാണ് ഉപയോഗിക്കുന്നത്. മുന്‍ നന്നമ്പ്ര പഞ്ചായത്തംഗം കൂടിയായ ഭാര്യ ആരിഫയും മൂന്നു മക്കളും സഹായത്തിനായി കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."