'സ്‌കൂളിനെതിരായ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധം'
തിരൂര്‍: തിരൂര്‍ ഗവ.ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരേ ഏതാനും പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും വാസ്ത വിരുദ്ധമാണെന്ന് പി.ടി.എ അംഗങ്ങള്‍, പൂര്‍വാധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നൂറുശതമാനം വിജയം കൈവരിക്കുന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണ് തിരൂര്‍ ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി. വസ്തുത ഇതായിരിക്കെയാണ് സ്‌കൂളിനെതിരേ തല്‍പ്പരകക്ഷികളായ ചില പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
കഴിഞ്ഞ നവമ്പര്‍ 30ന് ശേഷം 11 പി.ടി.എ എക്‌സിക്യൂട്ടീവ് യോഗങ്ങളും എഴ് തവണ സ്‌കൂള്‍ വികസന സമിതി യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്. നവംമ്പറിന് ശേഷം പി.ടി.എയിലെ ഒരു വിഭാഗം അവരുടേതായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയായിരുന്നു.
ഇവര്‍ നൂറാം വാര്‍ഷികാഘോഷം പോലും അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥി ഫണ്ട് അവരുടെ തീരുമാനപ്രകാരമാണ് ചെലവഴിക്കുന്നത്.
അതിന് കൃത്യമായ രേഖകളുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. താഹിര്‍ പഠിയം, ഹരിദാസ്, വി.പി അറമുഖന്‍, നാജിറ അഷ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."