HOME
DETAILS

ഖഷോഗി വധം: സഊദി കിരീടാവകാശി ഉത്തരവാദിയെന്ന് യു.എസ് സെനറ്റ്

  
backup
December 14 2018 | 19:12 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%be%e0%b4%b5%e0%b4%95%e0%b4%be-2

 

വാഷിങ്ടണ്‍: ഖഷോഗി വധത്തില്‍ സഊദി കിരീടാവകാശിയെ കുറ്റക്കാരനാക്കിയുള്ള പ്രമേയം ഒറ്റക്കെട്ടായാണ് സെനറ്റ് പാസാക്കിയത്. യു.എസ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനും ടെന്നസ്സീയില്‍നിന്നുള്ള റിപബ്ലിക്കന്‍ സെനറ്ററുമായ ബോബ് കോര്‍ക്കറാണു പ്രമേയം അവതരിപ്പിച്ചത്. കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സംരക്ഷിച്ചുകൊണ്ടുള്ള ട്രംപിന്റെ നിലപാടിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് പ്രമേയം.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവാദിയാണെന്ന് പ്രമേയം ആരോപിക്കുന്നു. കൊലപാതകത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കും സുതാര്യമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രമേയം സഊദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രമേയം സെനറ്റ് ഒറ്റക്കെട്ടായി പാസാക്കിയത് ശക്തമായ സന്ദേശമാണെന്ന് ബോബ് കോര്‍ക്കര്‍ പറഞ്ഞു. നമ്മള്‍ പ്രിയംപോലെ കൊണ്ടുനടക്കുന്ന മൂല്യങ്ങളാണ് പ്രമേയം സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരമല്ല ഈ കൃത്യം നടന്നതെന്നും അദ്ദേഹത്തിന് ഈ കൃത്യത്തില്‍ ആന്തരികമായ പങ്കില്ലെന്നും തീര്‍പ്പിലെത്തണമെങ്കില്‍ നിങ്ങള്‍ക്കു മനഃപ്പൂര്‍വം അന്ധതനടിക്കുക തന്നെ വേണ്ടിവരുമെന്ന് സൗത്ത് കരോലിനയില്‍നിന്നുള്ള റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം സെനറ്റില്‍ വ്യക്തമാക്കി.സെനറ്റ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതോടെ രണ്ടുവഴികള്‍ മാത്രമാണ് ഇനി ട്രംപിനു മുന്നിലുള്ളത്. ഒന്നുകില്‍ പ്രമേയത്തില്‍ ഒപ്പുവച്ച് യു.എസ് കോണ്‍ഗ്രസിന്റെ കൂടെനില്‍ക്കുക, അല്ലെങ്കില്‍ വീറ്റോ ചെയ്ത് സഊദിയെ പിണക്കാതിരിക്കുക.
രണ്ടായാലും രാഷ്ട്രീയപരമായി ട്രംപിന് കനത്ത തിരിച്ചടിയാണ് പ്രമേയം സമ്മാനിക്കുക.നേരത്തെ, കൊലപാതകത്തില്‍ സഊദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന് സി.ഐ.എ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. ആരോപണം പിന്നീട് ട്രംപ് നിഷേധിച്ചു. അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഒരു തെളിവുമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  11 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  29 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  37 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  44 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago