റേഷന്‍ ധാന്യം മറിച്ചുവിറ്റ സംഭവം; സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതില്‍ പ്രതിഷേധം
പൊന്നാനി: അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് വഴിയുള്ള 26 ലോഡ് റേഷന്‍ ധാന്യം തിരിമറി നടന്ന വിഷയത്തില്‍ പുകഞ്ഞ് താലൂക്ക് സമിതി. സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടിയില്‍ താലൂക്ക് സഭ പ്രതിഷേധിച്ചു. ലക്ഷങ്ങളുടെ അരി തിരിമറി നടത്തിയ സംഭവത്തില്‍ പ്രാഥമികാന്വേഷണത്തില്‍ സസ്പെന്‍ഡ് ചെയ്ത രണ്ട് റേഷന്‍ ഇന്‍സ്പെക്ടര്‍മാരെ അന്വേഷണം പൂര്‍ത്തിയാകും മുമ്പുതന്നെ തിരിച്ചെടുത്ത നടപടിയില്‍ താലൂക്ക് സഭ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചെടുത്തത്. എന്നാല്‍ ഈ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇവരെ തിരിച്ചെടുത്തെത് ശരിയായ കീഴ് വഴക്കമല്ലെന്ന് സി.പി.ഐ. പ്രതിനിധി എ. സൈന്നദ്ദീന് പറഞ്ഞു. എന്നാല്‍ ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെല്ലെന്ന് കണ്ടെത്തിയതായി ടി.എസ്.ഒ. പറഞ്ഞു.സംഭവത്തില്‍ താലൂക്ക് സഭയിലെ മറ്റു പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."