HOME
DETAILS
MAL
വനിതാ മതില്: നടപടിയെടുക്കാന്‍ തീരുമാനമുണ്ടോയെന്ന് ഹൈക്കോടതി
backup
December 14 2018 | 19:12 PM
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയെടുക്കാന്‍ തീരുമാനമുണ്ടോയെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചത്. ഹരജിക്കാരന് സമര്‍പ്പിച്ച പരിഭാഷയിലെ അപാകതകള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായിരുന്നോയെന്നും കോടതി ആരാഞ്ഞു.
ഹാജരാക്കിയ രേഖയുടെ പരിഭാഷയില്‍ വന്ന തെറ്റുകള്‍ മാപ്പാക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പണം ചെലവഴിച്ചാണ് മതില് സൃഷ്ടിക്കുന്നതെന്നും ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമുണ്ടെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."