'മദ്യനിരോധനാധികാര അട്ടിമറി ഓര്‍ഡിനന്‍സ് പിന്‍വലിക്കണം'
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യ നിരോധനാധികാരം അട്ടിമറിച്ച് കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലി ആവശ്യപ്പെട്ടു.
ജനദ്രോഹ മദ്യനയം തിരുത്തുക, പഞ്ചായത്തുകളുടെ മദ്യനിരോധനാധികാര അട്ടിമറി ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ കുഞ്ഞികൃഷ്ണന്, ഫാദര്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്കൊണ്ട് ജില്ലാ മദ്യ വിരുദ്ധ ജനകീയ മുന്നണി റാലി നടത്തിയത്. റാലിയുടെ സമാപന യോഗം ഫാദര്‍ ജോസഫ് കെ.എസ് ഉദ്ഘാടനം ചെയ്തു. ഖദീജ നര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. മുനീബ് കാരക്കുന്ന്, അബ്ദുല്‍ ഹഖ് വെട്ടം, ഷാഹുല്‍ ഹമീദ്്, കുഞ്ഞുമുഹമ്മദ് പരപ്പനങ്ങാടി, വേലായുധന് നായര്‍ തൃക്കലങ്ങോട്, റോബിന്‍സണ്‍, അബ്ദുല്‍ മജീദ് തിരൂര്‍, മനോജ്കുമാര്‍ കാവനൂര്‍, കെ.എസ് വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."