HOME
DETAILS

ധനകാര്യ സ്ഥാപനത്തിലെ മോഷണം; രണ്ടു പ്രതികള്‍ കൂടി പിടിയില്‍

  
backup
December 15 2018 | 03:12 AM

%e0%b4%a7%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7

പേരാമ്പ്ര: ചേനോളി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് 7.50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിലെ മറ്റു പ്രതികള്‍ കൂടി അറസ്റ്റില്‍.
ഇതോടെ നാലു പ്രതികളില്‍ മുന്‍ ജീവനക്കാരനടക്കം മൂന്നുപേര്‍ പിടിയിലായി. മുന്‍ ജീവനക്കാരന്‍ രാമനാട്ടുകര ചിറക്കാംകുന്ന് കോളനി തൃക്കണശ്ശേരി മിഥുന്‍ (ചക്കര-25), മലപ്പുറം പുളിക്കല്‍ കല്ലട വിഷ്ണു (അപ്പു-23), മലപ്പുറം പുളിക്കല്‍ കൊളത്താടിയില്‍ ശ്യംമോന്‍ (27) എന്നിവരെയാണ് പേരാമ്പ്ര പൊലിസ് അറസ്റ്റ് ചെയ്തത്.
പുളിക്കല്‍ സ്വദേശിയായ അജീഷിനെയാണ് ഇനിയും പിടികൂടാനുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ഒഴിവാക്കിയ മിഥുന്‍ മറ്റു രണ്ടു പ്രതികളായ ശ്യാംമോന്‍, വിഷ്ണു എന്നിവരും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്റെ സഹായത്തില്‍ പണത്തിന്റെ വിവരങ്ങളറിഞ്ഞ് മോഷണം നടത്തുകയായിരുന്നു. താക്കോല്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ അറിയാവുന്ന മിഥുന്‍ കൂട്ടുപ്രതികള്‍ക്കൊപ്പം നവംബര്‍ 10ന് രാത്രി ലോക്കറോടെ പണം മോഷ്ടിക്കുകയായിരുന്നു.
ശേഷം സംഘത്തില്‍ ചേര്‍ന്ന അജീഷുമൊപ്പം പണവുമായി വയനാട്, ഡല്‍ഹി, ബംഗളൂരു, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങി. ഇതിനിടയില്‍ മിഥുന്‍ പൊലിസ് വലയിലായി. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെ പിടികൂടുകയായിരുന്നു.
ചാലിയാര്‍ പുഴയില്‍ എടവണ്ണാപ്പാറ ഭാഗത്ത് ഉപേക്ഷിച്ച ലോക്കര്‍ കണ്ടെടുക്കാനുണ്ട്. സംഭവത്തില്‍ മൂന്നര ലക്ഷം രൂപയും രണ്ടു കാറും കട്ടിങ് മെഷീനും പൊലിസ് കണ്ടെടുത്തു. പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.പി സുനില്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍ കെ. ദിലീഷ് സാഠോ, എ.എസ്.ഐ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago