പെരുമ്പളം ദ്വീപിലേക്ക് പാലം നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി
പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലേക്ക് പാലം നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി. നിര്‍മാണത്തിന് അനുകൂലമെന്ന് പ്രാഥമിക നിഗമനം.അരൂക്കുറ്റി പഞ്ചായത്തിലെ വടുതലജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടി വരെയുള്ള 1200 മീറ്റര്‍ കായല്‍ ദൂരത്താണ് പാലം നിര്‍മിക്കുന്നത്.
ഇതിനിടെ കായലില്‍ 15 സ്ഥലങ്ങളിലാണ് മണ്ണ് പരിശോധന നടത്തിയത്.ഇതിനായി നിയോഗിച്ച സ്വകാര്യ ഏജന്‍സിയാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഓരോ സ്ഥലത്തും പരമാവധി ആഴത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ്, പാറ എന്നിവ ശേഖരിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നത്. ചിലയടിങ്ങളില്‍ 80 മീറ്റര്‍ ആഴത്തില്‍വരെ കുഴിച്ചു പരിശോധിച്ചിട്ടുണ്ട്. ഉറപ്പുള്ള സ്ഥലവും മണ്ണുമാണ് എന്ന് തെളിഞ്ഞാല്‍ മാത്രമേ പാലം നിര്‍മാണത്തിന് യോഗ്യമാവുകയുള്ളു.
പ്രാഥമിക പരിശോധനയില്‍ പാലം നിര്‍മാണത്തിന് അനുകൂല ഫലമാണ് ലഭിച്ചതെന്നു അധികൃതര്‍ പറഞ്ഞു. വിശദമായ പരിശോധനയ്ക്കായി എറണാകുളത്തെ ലാബിലേക്ക് മണ്ണിന്റെ സാംപിളുകള്‍ അയച്ചിരിക്കുകയാണ്. മൂന്നാഴ്ച്ചക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണ് സൂചന. മണ്ണ് പരിശോധനഫലം അനുകൂലമായി ലഭിച്ചാലുടന്‍ പാലത്തിന്റെ രൂപരേഖ തയാറാക്കല്‍ തുടങ്ങും.
പാലത്തിന്റെ നിര്‍മാണ രീതികള്‍,ആകൃതി, നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, അനുബന്ധ റോഡ് നിര്‍മാണം തുടങ്ങിയവയും അതിന്റെ ചെലവും ആസൂത്രണം ചെയ്തശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. അതിനു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നതോടെ ശിലാസ്ഥാപനം നടത്തി പാലം നിര്‍മാണം തുടങ്ങാനാകും.
സംസ്ഥാനസര്‍ക്കാര്‍ 100 കോടിരൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. 13വാര്‍ഡുകളിലായി 15000ല്‍പ്പരം കുടുംബങ്ങളാണ് പെരുമ്പളം ദ്വീപ് പഞ്ചായത്തില്‍ താമസിക്കുന്നത്. പകലുള്ള ബോട്ട് ജങ്കാര്‍ സര്‍വിസുകളാണ് ദ്വീപ് നിവാസികള്‍ക്കു മറ്റുസ്ഥലങ്ങളിലേക്ക് പോകാനുള്ള ഏക ആശ്രയം. ദ്വീപിലേക്ക് ഗതാഗത യോഗ്യമായ പാലം വേണമെന്നത് ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."