മദ്യലഹരിയില്‍ യുവാവ് ഭാര്യയെയും ബന്ധുക്കളെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു
പനമരം: മദ്യലഹരിയില്‍ ആദിവാസി യുവാവ് ഭാര്യയെയും ബന്ധുക്കളെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. അഞ്ചുകുന്ന് വെങ്ങാരം കോളനിയിലെ കണ്ണനാ(18)ആണ് അതിക്രമം കാണിച്ചത്. പനമരം പൊലിസ് പിടികൂടിയ കണ്ണനെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അടക്ക മോഷ്ടിച്ച് കിട്ടിയ പണവുമായി മദ്യപിച്ചെത്തിയ കണ്ണനുമായി ഭാര്യ ബിന്ദുവുമായി വാക്കേറ്റമുണ്ടായി. ഇതില്‍ പ്രകോപിതനായ കണ്ണന്‍ ഭാര്യയെ വടികൊണ്ട് പൊതിരെ തല്ലി. ഇത് തടയാന്‍ എത്തിയ സഹോദരി ശാന്താ, ബന്ധു വിനോദ് എന്നിവരെ കറിക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് അടികൊണ്ട് നിലത്ത് വീണ ഭാര്യ ബിന്ദുവിനെയും വെട്ടി. ആരുടെയും പരുക്ക് ഗുരുതരമല്ല. പനമരം പൊലിസ് എത്തിയാണ് പരുക്കേറ്റവരെ പനമരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 2014ല്‍ മദ്യലഹരിയിലായ കണ്ണന്‍ പിതാവിനെ ഇതെ രീതിയില്‍ വെട്ടുകയും തുടര്‍ന്ന് പിതാവ് മരണപ്പെടുകയും ചെയ്തിരുന്നു. ഈയടുത്താണ് ജുവനില്‍ ഹോമില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് കണ്ണന്‍ പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."