വോള്‍ട്ടേജ് ക്ഷാമം: ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നു
തുറവൂര്‍: വോള്‍ട്ടേജ് തകരാര്‍ പരിഹരിക്കുന്നതിനായി കുത്തിയതോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള നാല് കേന്ദ്രങ്ങളില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചുതുടങ്ങി.
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമയോജന പദ്ധതിയില്‍പ്പെടുത്തിയാണ് 100 കിലോവാട്‌സ് ശക്തിയുള്ള നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നത്. തുറവൂര്‍ ആലയ്ക്കാപറമ്പ്, ചങ്ങരംകവല, കെ.പി. കവല, ചമ്മനാട് ബസ് സ്റ്റോപ്പ് എന്നീ മേഖലകളിലാണ് പണി പുരോഗമിക്കുന്നത്.
രണ്ടരലക്ഷം രൂപയാണ് ചെലവ് വരുന്നത്. 24,300 ഗുണഭോക്താക്കളാണ് കുത്തിയതോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ളത്. മേഖലകളിലെല്ലാം വോള്‍ട്ടേജ് ക്ഷാമം വലിയ പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."