HOME
DETAILS
MAL
റേഷന്‍ കടയുടെ അനുമതി റദാക്കി
backup
August 05 2017 | 20:08 PM
തിടനാട്: റേഷന്‍ അരി കൂടിയ വിലയ്ക്ക് വില്പന നടത്തിയ റേഷന്‍ കടയുടെ അനുമതി റദാക്കി. ചെമ്മലമറ്റത്ത് പ്രവര്‍ത്തിക്കുന്ന റേഷന്‍കടയുടെ അനുമതിയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ റദാക്കിയത്.
സൗജന്യമായി വിതരണം ചെയ്യേണ്ട എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ സാധനങ്ങള്ക്ക്വ്യാപാരി ലൈസന്‍സി വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് റെഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി.
ജില്ലാ സപ്ലൈ ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് ഡിപ്പോയുടെ അംഗികാരം താല്‍ക്കാലികമായി റദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."