ഒരു വര്‍ഷത്തെ ബില്‍ ഇടപാടുകള്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കുന്നു
തിരുവനന്തപുരം: കരാര്‍ പണികളുടെ ബില്ലുമാറുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ നടന്ന എല്ലാ ബില്‍ ഇടപാടുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തുന്നു.
ഇതിനായി ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ ജില്ലകളിലും 2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ബില്ലുകള്‍ പരിശോധിക്കാനാണ് തീരുമാനം. അടിയന്തരമായി പരിശോധന നടത്തി 31നു മുമ്പ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്ക് അന്വേഷണ സംഘങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം.
ഓരോ സര്‍ക്കിളുകളായി തിരിച്ചാണ് പരിശോധന നടത്തുക.
നേരത്തെ പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗം, നിരത്ത് വിഭാഗം ഓഫിസുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയ റെയ്ഡില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കരാര്‍ പണികളുമായി ബന്ധപ്പെട്ട ബില്ലുകളിലാണ് ഗുരുതര ക്രമക്കേട് നടന്നത്. യഥാസമയം ബില്ലുകളില്‍ ഐ.ഡി ഉണ്ടാക്കാതെ വ്യാജബില്‍ ഐ.ഡി സൃഷ്ടിച്ചുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബില്ലുകളുടെ മുന്‍ഗണനാക്രമം അട്ടിമറിച്ച് ഈ വ്യാജ ഐ.ഡിയിലുള്ള ബില്ലുകള്‍ക്ക് സീനയോറിറ്റി നല്‍കി കരാര്‍ പണികളുടെ പണം മാറിയതായും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."