HOME
DETAILS

ഇത് പാകിസ്താന്‍ സേനയോ; കരസേനാ മേധാവിക്കെതിരെ കെ.സി വേണുഗോപാല്‍

  
backup
December 28 2019 | 05:12 AM

%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b5%8b-%e0%b4%95%e0%b4%b0

 

തിരുവനന്തപുരം: രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഷ്ട്രീയ പ്രസ്താവന നടത്താന്‍ പാകിസ്താന്‍ സേനയാണോ ഇന്ത്യയിലേതെന്ന് ചോദിച്ച അദ്ദേഹം കരസേനാ മേധാവി തന്നെ നിഷേധ പ്രസ്താവന നടത്തി സേനയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ സേനാ മേധാവികള്‍ രാഷ്ട്രീയ പ്രസ്താവന നടത്തിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സേന നമുക്കുചുറ്റും ഉണ്ട്. പാകിസ്താന്‍ സേന രാഷ്ട്രീയത്തില്‍ ഇടപെടാറുണ്ട്. അതുകൊണ്ടാണ് അവിടെ പട്ടാള അട്ടിമറികളും നടക്കുന്നത്. പൗരത്വവിഷയത്തില്‍ ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ നടത്തിയ അഭിപ്രായ പ്രകടനവും അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല. അതിനെതിരെ കാര്യമായ പ്രതികരണം സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
സി.ബി..െഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങി എല്ലാവരേയും വരുതിയില്‍ നിര്‍ത്താനുള്ള ഭീഷണി തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്.
തങ്ങള്‍ക്കുവേണ്ടി പറയുന്നവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റവും സ്ഥാനമാനവും നല്‍കൂവെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago