HOME
DETAILS

സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് കമ്മിഷനില്‍ ആവശ്യം

  
backup
August 09 2016 | 18:08 PM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മിഷന്‍ വീണ്ടും വിസ്തരിച്ചേക്കും. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള 15 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ ഇന്നലെ നല്‍കിയ ഹരജി സോളാര്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍ ഫയലില്‍ സ്വീകരിച്ചു.

നാളെ ഇതുസംബന്ധിച്ച് വാദം കേട്ട് ആരെയൊക്കെ വീണ്ടും വിസ്തരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. മുന്‍മന്ത്രി കെ.ബാബു, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരുള്‍പ്പെടെ 22 പേരെ പുതുതായും കമ്മിഷന്‍ വിസ്തരിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന അഭിഭാഷകന്‍ അജയ് ബെന്‍ ജോസിന്റെ അപേക്ഷ അംഗീകരിച്ച കമ്മിഷന്‍ 11 വരെ സമയം അനുവദിച്ചു.

സരിത എസ്.നായരുടെ വെളിപ്പെടുത്തലിന്റെയും ഉമ്മന്‍ചാണ്ടിയുമായി താന്‍ അഞ്ചുതവണ ഫോണില്‍ ബന്ധപ്പെട്ടെന്ന അഡ്വ. ഫെനി ബാലകൃഷ്ണന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവ ശര്‍മ്മ കെ.എസ്,അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ.ബാലകൃഷ്ണന്‍, ഗണ്‍മാന്മാരായിരുന്ന പ്രദിപ്,രവി, അഡീഷണല്‍ പ്രൈവറ്റ്‌സെക്രട്ടറി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ ബാബു പ്രസാദ്, തോമസ് കൊണ്ടോടി, പൊലിസ് ആസ്ഥാനത്തെ സൈബര്‍സെല്‍  എ.സി, ബി.എസ്.എന്‍.എല്‍ നോഡല്‍ ഓഫിസര്‍, ഡിവൈ.എസ്.പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, ആര്യാടന്‍ മന്ത്രിയായിരിക്കെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ആര്‍ രാമചന്ദ്രന്‍ നായര്‍, ഡെല്‍ഹിയില്‍ തോമസ് കുരുവിളയ്ക്ക് പണം കൈമാറിയ ധീരജ്, കോട്ടയത്തെയും ആലപ്പുഴയിലെയും കലക്ടര്‍മാര്‍, നോബി അഗസ്റ്റിന്‍ എന്നിവരെ പുതുതായി വിസ്തരിക്കണമെന്നാണ് ആവശ്യം.

ഇന്ന് ഡിവൈ.എസ്.പി വി.അജിതിനെ കമ്മിഷന്‍ വിസ്തരിക്കും.കെ.പി.സി.സി സെക്രട്ടറി എന്‍.സുബ്രഹ്മണ്യനെ നാളെയും സോളാര്‍ കമ്മിഷന്‍ വിസ്തരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  8 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  8 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  8 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  8 days ago