സ്‌കൂള്‍ കായിക മേള: ഹരിത പെരുമാറ്റചട്ടം നടപ്പാക്കും
പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലും വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണശാല, പരിശീലനകേന്ദ്രങ്ങള്‍, താമസസ്ഥലം, സംഘാടക സമിതി കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഹരിത പെരുമാറ്റചട്ടം നടപ്പിലാക്കും.
ഇതിനായി പ്രത്യേക ഉപസമിതിയും രൂപീകരിച്ചു. പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് ഹരിതമിഷന്റെ സഹായവും തേടും.
പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും ഹരിതനയം നടപ്പാക്കുന്നതിനുളള മാര്‍ഗ്ഗരേഖ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേക സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു.
പതിമൂന്ന് ഇനങ്ങളിലായിട്ടാണ് ഹരിതനയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവി ച്ചിരിക്കുന്നത്. പോസ്റ്ററുകളും ബാനറുകളും തുണിയിലോ പേപ്പറിലോ ആയിരിക്കണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. പ്ലാസ്റ്റിക് പേപ്പറുകള്‍ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കപ്പെടണം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന വിധമുള്ള പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. ഉപയോഗശേഷം വലിച്ചെറിയുന്നവിധമുള്ള പേനക ളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ട റുടെ സര്‍ക്കുലറില്‍ വിവരിക്കുന്നത്. ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുവാനാണ് കായികമേളാ സംഘാടക സമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."