145 ദിവസങ്ങള്‍ക്കുശേഷം കാര്‍ഗില്‍ 'ഓണ്‍ലൈന്‍'
ശ്രീനഗര്‍: അഞ്ചു മാസത്തോളം നീണ്ടണ്ട നിരോധനത്തിനു ശേഷം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാര്‍ഗിലില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.
ജമ്മു കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിനു പിന്നാലെയായിരുന്നു ഇവിടെ ഇന്റര്‍നെറ്റ് നിയന്ത്രണം കൊണ്ടുവന്നിരുന്നത്.
എന്നാല്‍, കാര്‍ഗിലിനൊപ്പം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരുന്ന കശ്മിര്‍ താഴ്‌വയില്‍ ഇതുവരെ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല.
ഇവിടെ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കിയിട്ടുണ്ട്.
കാര്‍ഗിലില്‍ സാധാരണ നില തിരികെ വന്നതോടെയാണ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിനാണ് ഇന്റര്‍നെറ്റ് നിയന്ത്രണം നിലവില്‍ വന്നിരുന്നത്.അതേസമയം, കശ്മിരിലെ മുതിര്‍ന്ന നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍നിന്ന് മോചിതരായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."