ഓണക്കാലത്തെ ലഹരി ഉപയോഗം റെയ്ഡുകള്‍ ഊര്‍ജിതമാക്കാന്‍ പൊലിസ് എക്‌സൈസ് സംഘം
കോട്ടയം: മദ്യം,മയക്കമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം തടയുന്നതിന് ഓണക്കാലത്ത് എക്‌സൈസ്-പൊലിസ് വകുപ്പുകളുടെ പരിശോധന ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സിനെ ഇതിനായി നിയോഗിക്കും.
കുട്ടികളുടെയും യുവാക്കളുടെയും ഇടയിലുള്ള ലഹരി ഉപയോഗം തടയുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതിനായി ജില്ലയിലെ 154 ലഹരിവിരുദ്ധ ക്ലാസ്സുകളുടെ കണ്‍വീനര്‍മാര്‍ക്ക് പരിശീലനം നല്‍കും.
മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ള വിഷയങ്ങളിലാണ് പരിശീലനം. ഓണക്കാലത്ത് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നേതൃത്വത്തില്‍ മൂന്നു സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിനായി എക്‌സൈസ്, പൊലിസ്,ഫോറസ്റ്റ്,റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത റെയിഡുകള്‍ നടത്തും. ഇന്റലിജന്‍സ് ടീം,ഷാഡോ എക്‌സൈസ്,വനിതാ സ്‌ക്വാഡ് എന്നിവയും പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന എന്നിവ കര്‍ശനമായി തടയുന്നതിന് ക്ലബ്ബുകളില്‍ മിന്നല്‍ പരിശോധന നടത്തും.
ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒഴുക്ക് തടയുന്നതിന് ചില കേന്ദ്രങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം ജില്ലയില്‍ വിവിധ കേസുകളിലായി 1099 പേര്‍ക്കെതിരെ നടപടി എടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു. 199 പേരെ അറസ്റ്റു ചെയ്തു.
പൊലിസ് 4.474 കിലോയും എക്‌സൈസ് 1749 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പൊലിസ് 825, എക്‌സൈസ് 1484 റെയ്ഡുകള്‍ നടത്തി. ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടതായി യോഗം വിലയിരുത്തി.
എ.ഡി.എം കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി കെ.എം. സജീവ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനധികൃത മദ്യമയക്കുമരുന്ന് നിര്‍മാണം, വില്‍പ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ അറിയിക്കാം.
എക്‌സൈസ് ഡിവിഷന്‍ ഓഫിസ് ആന്‍ഡ് എക്‌സൈസ് കണ്‍ട്രോള്‍റൂം- 0481 2562211,ടോള്‍ ഫ്രീ നമ്പര്‍ - 18004252818 എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്,കോട്ടയം- 0481 2583091,9400069508 എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്,ചങ്ങനാശ്ശേരി-0481 2422741,9400069509 എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, പൊന്‍കുന്നം - 04828 221412,9400069510 എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, പാലാ - 04822 212235 9400069511 എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, വൈക്കം - 04829 231592,9400069512 എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം - 0481 2583801,9400069506 അസി.എക്‌സൈസ് കമ്മിഷണര്‍,കോട്ടയം-9496002865 അസി. എക്‌സൈസ് കമ്മിഷണര്‍, കോട്ടയം - 9447178057.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."