പാചകതൊഴിലാളിയെ എ.എസ്.പിയുടെ ഡ്രൈവറും സംഘവും തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതായി പരാതി
നെടുമങ്ങാട് : പാചക തൊഴിലാളിയെ എ.എസ്.പി യുടെ ഡ്രൈവറായ പൊലിസുകാരനും സംഘവും കാറില്‍ തട്ടികണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു.
മുണ്ടേല കോട്ടവിള തടത്തില്‍വീട്ടില്‍ സില്‍വര്‍സ്റ്റര്‍ (50) നെയാണ് നെടുമങ്ങാട് എ.എസ്.പിയുടെ ഡ്രൈവറായ ജസ്റ്റിന്‍ദാസ് എന്ന ഷിബുവും നാലംഗസംഘവും ചേര്‍ന്ന് തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച് അവശനാക്കിയത്.
ഷിബുവിന്റെ സഹോദരിയുടെ വീട് പാല്കാച്ചിനായി പാചകം ചെയ്യുന്നദിവസമായിരുന്നുസംഭവം.
പാചകം നടക്കുന്നതിനിടയില്‍ അപരിചിതനായ യുവാവ് ഒരു പാചക ക്വട്ടേഷന്‍ നല്‍കാമെന്ന് പറഞ്ഞ് സില്‍വര്‍സ്റ്ററിനെ കൂട്ടികൊണ്ടുപോയി ഒരു മാരുതി കാറില്‍ തള്ളികയറ്റുകയും ഇതേസമയം ജസ്റ്റിന്‍ ദാസ് ഓടിവന്ന് കാറില്‍കയറി ആളില്ലാത്ത സ്ഥലത്തേക്ക് ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു വെന്ന് പാചകക്കാരന്‍ പറഞ്ഞു. കാറില്‍ ഇടിക്കട്ടയും വടിവാളുമായി ഉണ്ടായിരുന്ന നാല്‍വര്‍സംഘം സില്‍വര്‍സ്റ്ററിനെ മാരകായി മുഖത്തും ശരീരത്തും ഇടിക്കുകയും ബോധരഹിതനായപ്പോള്‍ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഒരു കൊല്ലത്തിനുമുന്‍പുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും സില്‍വര്‍സ്റ്ററിന്റെ മകന്‍ ആന്റോ പറഞ്ഞു.
ആര്യനാട് പൊലിസിലും നെടുമങ്ങാട് എ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. സില്‍വര്‍സ്റ്റര്‍ ഇപ്പോള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."