HOME
DETAILS
MAL
ഭരണം ജീവനക്കാരെ വിശ്വാസത്തിലെടുത്തു വേണം: ഉമ്മന്‍ ചാണ്ടി
backup
August 09 2016 | 18:08 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തുവേണം എല്‍.ഡി.എഫ്. ഭരണം നടത്താനെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുമായി ആലോചിച്ചു മാത്രമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണം നടത്തിയിരുന്നത്. അതിനൊരു താല്‍ക്കാലിക പ്രശ്നമുണ്ടായത് 2001ലാണ്. ശമ്പളം കൊടുക്കാന്‍ കഴിയാതെ വിഷമിച്ചപ്പോഴാണത്. സാഹചര്യം മാറിവന്നപ്പോള്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നാകട്ടെ ജീവനക്കാരെ കുറ്റം പറഞ്ഞ് സര്‍ക്കാരിന്റെ പിടിപ്പുകേടു മറച്ചുപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."