HOME
DETAILS
MAL
ശിവസേന-ബി.ജെ.പി വൈരം ആക്സിസ് ബാങ്കിലും
backup
December 28 2019 | 06:12 AM
മുംബൈ: ശിവസേന എന്‍.ഡി.എ വിട്ട് കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം ചേര്‍ന്ന മഹാരാഷ്ട്രയുടെ ഭരണത്തിലെത്തിയതിനു പിന്നാലെ ബി.ജെ.പി-സേന പ്രശ്നം രൂക്ഷമാകുന്നു. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് ഉയര്‍ന്ന പോസ്റ്റിലിരിക്കുന്ന ആക്സിസ് ബാങ്കില്‍നിന്നു സര്‍ക്കാര്‍ സാലറി അക്കൗണ്ടുകള്‍ മാറ്റിയതാണ് ശിവസേന ഏറ്റവുമൊടുവില്‍ നടത്തിയ നീക്കം.
ആദ്യഘട്ടമെന്നോണം ശിവസേന ഭരിക്കുന്ന താനെ മുനിസിപ്പല്‍ കോര്പറേഷന് ജീവനക്കാരുടെ അക്കൗണ്ടുകളാണ് മറ്റൊരു ദേശസാല്‍കൃത ബാങ്കിലേക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ താനെ മേയര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്സിസ് ബാങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന അമൃത ഫഡ്നാവിസ് ശിവസേനയ്ക്കെതിരേ ആരോപണങ്ങളുമായി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയതിനു പിന്നാലെയാണ് നടപടി.
വര്‍ഷത്തില്‍ 11,000 കോടി രൂപയുടെ ഇടപാട് നടക്കുന്ന മഹാരാഷ്ട്ര പൊലിസിന്റെ സാലറി അക്കൗണ്ടുകളും ആക്സിസ് ബാങ്കില്‍നിന്നു മാറ്റുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."