ഭീകരവാദത്തിനെതിരേ മുസ്ലിം സംഘടനകളുടെ ജനകീയ കൂട്ടായ്മ
കൊച്ചി: 'ഭീകരവാദം - മാനവ വിരുദ്ധം'എന്ന സന്ദേശവുമായി 24നു രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ 'ജനകീയ കൂട്ടായ്മ' സംഘടിപ്പിക്കുന്നതിന് മുസ്ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
വിവിധ മുസ്ലിം സംഘടന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന കണ്‍വീനറും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു.
ഭീകരവാദത്തിനെതിരേ ആരംഭിക്കുന്ന കാംപയിനിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയില്‍ പ്രമുഖ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ പ്രസംഗിക്കും.
അബാദ് പ്ലാസയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഇ.എസ് ഹസന് ഫൈസി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി (എസ്.വൈ.എസ്), നൂര്‍ മുഹമ്മദ് നൂര്‍ഷ (കെ.എന്‍.എം), എം.കെ അബൂബക്കര്‍ ഫാറൂഖി (ജമാഅത്തെ ഇസ്ലാമി), വി. മുഹമ്മദ് സുല്ലമി (മുജാഹിദ്), ടി.എം സക്കീര്‍ ഹുസൈന് (എം.ഇ.എസ്), കെ.പി അബ്ദുല്‍ റഹിമാന്‍ (തബ്ലീഗ്), ഷമീര്‍ മദീനി (വിസ്ഡം), അഡ്വ. കെ.എ ഹസന് (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), കെ.എസ് ഹംസ, എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്, കെ.കെ ബഷീര്‍, അഡ്വ. ഇസ്മയില്‍ പൂഴിത്തുറ, കെ.എം സലിം, എം.പി അബ്ദുല്‍ ഖാദര്‍, കെ.എം അബ്ദുല്‍ മജീദ്, എ.കെ സുനീര്‍ സുലൈമാന്‍, കെ.പി സെയ്തു മുഹമ്മദ്, എ.എം പരീത്, എം.എം അബൂബക്കര്‍ ഫൈസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മഹല്ലടിസ്ഥാനത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."