HOME
DETAILS
MAL
യു.പിയില്‍ പൊലിസിന്റെ 'രാഷ്ട്രീയക്കളി'
backup
December 28 2019 | 06:12 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ സമരം ചെയ്തതിനു പൊലിസ് അറസ്റ്റ് ചെയ്തവരെ കസ്റ്റഡിയില്‍ ക്രൂരമായ പീഡനത്തിനു വിധേയമാക്കിയതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത പലരെയും പിന്നീട് കാണാതായതായും കവിതാ കൃഷ്ണന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
മുസഫര്‍ നഗറില്‍ അറസ്റ്റ് ചെയ്ത കുട്ടികളെ ക്രൂരമായ പീഡനത്തിനു വിധേയമാക്കിയ ശേഷം മുതിര്‍ന്നവര്‍ക്കുള്ള സെല്ലില്‍ പാര്‍പ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 925 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 5,500 പേരെ കസ്റ്റഡിയിലുമെടുത്തു. കാന്‍സര്‍ രോഗിയായ മുന്‍ ഡി.ജി.പി എസ്.ആര്‍ ധാരാപുരിയെ അറസ്റ്റ് ചെയ്തു.
മാഗ്‌സാസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയെ വീട്ടുതടങ്കലില്‍ വച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളുമായി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പലയിടത്തും പൊലിസ് പതിച്ചിട്ടുണ്ട്.
സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരേ വധശ്രമം, വര്‍ഗീയ കലാപമുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണ് ചുമത്തിയത്. പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട 18 പേരും മുസ്‌ലിംകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പൊലിസ് അതിക്രമത്തിലും വെടിവയ്പിലും പരുക്കേറ്റവര്‍ക്കു ചികിത്സ നല്‍കരുതെന്നു സ്വകാര്യ ആശുപത്രികള്‍ക്കു പൊലിസ് നിര്‍ദേശം നല്‍കി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തടഞ്ഞുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."