രാജ ഭരണകാലത്ത് നിര്‍മിച്ച കോതമംഗലം സബ് സ്റ്റേഷന് നവീകരിക്കാനൊരുങ്ങുന്നു
കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് നിലവില്‍ 66 കെ.വി ശേഷിയുള്ള കോതമംഗലം സബ്സ്റ്റേഷന് 220 കെ.വി ആക്കി ശേഷി ഉയര്‍ത്തുന്നു. നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം 18ാം തിയതി വൈകിട്ട് മൂന്ന് മണിയ്ക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. കോതമംഗലം സബ്സ്റ്റേഷന് അങ്കണത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ നല്‍കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കി വരുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി 220 കെ.വി ആക്കി ഉയര്‍ത്തുന്നതെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു.
ഇതിന്റെ ഭാഗമായി രണ്ട് 100 എം.വി.എ 220/110 കെ.വി ട്രാന്‍സ്ഫോമറുകളും രണ്ട് 20 എം.വി.എ, 110/11 കെ.വി ട്രാന്‍സ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. കൂടാതെ കറുകടം കോതമംഗലം 220 കെ.വി ലൈന്‍ 10.30 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ള 66 കെ.വി കൂത്താട്ടുകുളം കോതമംഗലം ലൈന്‍ കറുകടം മുതല്‍ കോതമംഗലം വരെ 220 കെ.വി ആക്കി പുനര്‍ നിര്‍മിച്ച് ഇടുക്കി കോതമംഗലം ലൈനാക്കി മാറ്റും. നിലവിലുള്ള 66 കെ.വി സബ്സ്റ്റേഷന് പള്ളിവാസല്‍ ആലുവ ലൈന്‍ 220 കെ.വി ആക്കി മാറ്റി പള്ളിവാസല്‍ ആലുവ എന്നിവിടങ്ങളില്‍ നിന്നും ഓരോ 220 കെ.വി ലൈന്‍ കൂടി കോതമംഗലത്ത് എത്തിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."