HOME
DETAILS
MAL
യു.പി ഭവന്‍ മാര്‍ച്ച് തടഞ്ഞു; വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു
backup
December 28 2019 | 06:12 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരക്കാര്‍ക്കെതിരായ യു.പി പൊലിസിന്റെ ക്രൂര നടപടികളില്‍ പ്രതിഷേധിച്ച് ഡല്‍ഹി ചാണക്യപുരിയിലെ ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ വിവിധ സംഘടനാ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും തുടര്‍ന്ന് സ്‌റ്റേഷനിലും സമരക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടര്‍ന്നു. സമരക്കാരെ നേരിടാന്‍ പൊലിസ് ശക്തമായ സന്നാഹമൊരുക്കിയിരുന്നു. ഉത്തര്‍പ്രദേശ് ഭവന്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കനത്ത സി.ആര്‍.പി.എഫ്, പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
പരിസരത്തെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. പെണ്‍കുട്ടികളെയടക്കം പൊലിസ് ബലം പ്രയോഗിച്ച് മാറ്റി. ഇതോടെ ചെറിയ സംഘര്‍ഷാവസ്ഥയുണ്ടായി. മന്ദിര്‍ മാര്‍ഗിലേക്ക് വിദ്യാര്‍ഥികളുമായി വന്ന ബസുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളാണ് പ്രതിഷേധം പ്രഖ്യാപിച്ചതെങ്കിലും ജെ.എന്‍.യു വിദ്യാര്‍ഥികളും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് സുഭാഷ്ചന്ദ്രയും കസ്റ്റഡിയിലായി. ഒരു സംഘം വിദ്യാര്‍ഥികളെ കൗടില്യമാര്‍ഗില്‍ തടഞ്ഞു.
സമരത്തിന് പിന്തുണ അര്‍പ്പിക്കാനെത്തിയ ഭീം ആര്‍മി പ്രവര്‍ത്തകരെ ജോര്‍ബാഗില്‍ തടഞ്ഞു. പ്രതിഷേധിക്കാനെത്തിയ ബിന്ദു അമ്മിണിയേയും സംഘത്തെയും ബലം പ്രയോഗിച്ച് നീക്കി. ജെ.എന്‍.യു എം.എസ്.എഫ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരും കസ്റ്റഡിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."