HOME
DETAILS

അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കല്‍; ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞു

  
backup
December 15 2018 | 05:12 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf

ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പ് ലേലവുമായി ബന്ധപ്പെട്ട് കടമുറികളുടെ ലേലം നടക്കുന്നതിനിടെ നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തിയത് സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകള്‍ തടഞ്ഞു.
കഴിഞ്ഞ ദിവസം കച്ചവടക്കാര്‍ ഒഴിഞ്ഞു പോകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആരും പോകാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിക്കായി ഇന്നലെ രാവിലെ മുല്ലയ്ക്കലില്‍ പി.ഡബ്യു.ഡി അധികൃതര്‍ എത്തിയത്. എന്നാല്‍ സി.ഐ.ടി.യു യൂനിയനുകാര്‍ ഇത് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
വഴിയോര വാണിഭക്കാരുടെ സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തിയതോടെ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. വന്‍പൊലിസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും സംഘര്‍ഷാവസ്ഥ ഒഴിഞ്ഞില്ല. പിന്നീട് ഡി.വൈ.എസ്.പി പി.വി ബേബി സമരക്കാരുമായി ചര്‍ച്ച നടത്തി. കച്ചവടക്കാര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചു.പ്രതിഷേധത്തിന് ശമനമുണ്ടായെങ്കിലും ആരും തന്നെ കടമുറി ലേലത്തില്‍ പങ്കെടുത്തില്ല. കടകള്‍ ഇന്ന് ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. നഗരസഭയാണ് പതിറ്റാണ്ടുകളായി കടമുറികള്‍ ലേലം ചെയ്തിരുന്നത്. ഇതിനിടെ പൊതുമരാമത്ത് വകുപ്പ് അവകാശവാദം ഉന്നയിച്ച് രംഗത്ത് വരികയും കോടതി ഇടപെടലിലൂടെ ലേലം നടത്തി വരികയുമാണ്. കഴിഞ്ഞ ദിവസം മൂന്ന് കടമുറികള്‍ ലേലത്തില്‍ പോയതിന് പിന്നാലെ ഇന്നലെ 18 എണ്ണമാണ് ലേലത്തില്‍ പോയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago