HOME
DETAILS
MAL
പാക് ടീമിന്റെ ഐക്യത്തെ തകര്‍ക്കരുത്: ഡാനിഷ് കനേറിയ
backup
December 28 2019 | 06:12 AM
കറാച്ചി: മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ശുഹൈബ് അക്തറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ.
പാകിസ്താന് ക്രിക്കറ്റ് ടീമിലെ ചില താരങ്ങള്‍ ഹിന്ദുവായതിനാല്‍ ഡാനിഷ് കനേറിയയെ അകറ്റി നിര്‍ത്തിയിരുന്നെന്നാണ് കഴിഞ്ഞ ദിവസം ശുഹൈബ് അക്തര്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് കനേറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ദേശീയ ടീമില്‍ കളിച്ചിരുന്ന സമയത്ത് ഏതാനും ചിലരില്‍നിന്ന് വിവേചനം നേരിട്ടിരുന്നു.
അത് കാര്യമായി എടുത്തിരുന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കുക എന്നതിനെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. ഒരിക്കലും മതം മാറണമെന്ന് ആരും നിര്‍ദേശിച്ചിട്ടില്ല. അത്തരത്തിലൊരു ചിന്തയും വന്നിട്ടില്ല. അറിവില്ലായ്മകൊണ്ടായിരുന്നു ചില താരങ്ങള്‍ അകറ്റി നിര്‍ത്തിയത്. അവരോട് ഒരിക്കലും പ്രശ്നത്തിന് നിന്നിട്ടില്ലെന്നും കനേറിയ പറഞ്ഞു. ഞാന്‍ ഇപ്പോഴും ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. അത് ഒരു പ്രശ്നമായി കണ്ട് പാക് ക്രിക്കറ്റിന്റെ ഒത്തൊരുമ തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. അത്തരം സംഭവങ്ങള്‍ അന്ന് തന്നെ വിട്ടതാണെന്നും കനേറിയ കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനിയായിരുന്ന യൂസഫ് യുഹാന ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും കനേറിയ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ഷുഹൈബ് അക്തര്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നതിനെ കുറിച്ച് അറിയില്ലെന്നും കനേറിയ വ്യക്തമാക്കി.
രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ അധിക പേരും സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നെന്നും ഇന്‍സമാമുല്‍ ഹഖ് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും കനേറിയ കൂട്ടിച്ചേര്‍ത്തു. എന്ത് പറഞ്ഞാലും ഞാന്‍ ഓരു പാകിസ്താനി ആയതില്‍ അഭിമാനിക്കുന്നുണ്ടെന്നും കനേറിയ വ്യക്തമാക്കി. ഇത് ഒരു വലിയ സംഭവമാക്കി എടുത്ത് പാക് ക്രിക്കറ്റിനെ കരിവാരിത്തേക്കരുതെന്നും കനേറിയ വ്യക്തമാക്കി. വാതുവയ്പിന്റെ പേരില്‍ ക്രിക്കറ്റില്‍നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ച കനേറിയ പാകിസ്താന്റെ മികച്ച സ്പിന്നറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."