വീട്ടില്‍ കയറി ആക്രമണം: മകനെതിരേ അമ്മ പരാതി നല്കി
മാന്നാര്‍: വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് ആര്.ഡി.ഒക്കും, പൊലിസിനും മകനെതിരേ അമ്മ പരാതി നല്കി. ബുധനൂര്‍ ഗ്രാമം കാര്യവട്ടത്തില്‍ വീട്ടില്‍ ശ്യാമളാ ജയകാന്തന്‍ (62) ആണ് മകന് വീട്ടില്‍ കയറി അക്രമം നടത്തിയതിന് പരാതി നല്‍കിയത്. കുട്ടമ്പേരൂരില്‍ താമസിക്കുന്ന മൂത്ത മകന് അഭിലാഷ് തിങ്കളാഴ്ച രാവിലെ 11ന് വീട്ടിലെത്തി അമ്മയെ തള്ളി താഴെയിടുകയും വീടിന്റെ ജനല്‍ പാളിയുടെ ചില്ലുകള്‍ വടി ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കുകയും സ്വീകരണമുറിയിലെ ടി.വി, ടീ പോയ് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തതായാണ് പരാതി.
കിണറിന്റേയും കുഴല്കിണറിന്റേയും മോട്ടോറുകളും പൈപ്പുകളം, ഇലക്ട്രിക് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ഫ്യൂസ് ഊരി കൊണ്ടുപോവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. വീടും വസ്തുക്കളും കാലശേഷം അഭിലാഷിന് നല്‍കാമെന്ന് വ്യവസ്ഥയുണ്ടെന്നും ഇത് പറഞ്ഞാണ് നിരന്തരം വഴക്കുണ്ടാകുന്നതെന്നും ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് പൊലിസിനെയും സമീപിച്ചതെന്നും ശ്യാമള പറഞ്ഞു. അഭിലാഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിയുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."