സര്‍ക്കാര്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി
പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ ആദ്യം ലാബ് പ്രവര്‍ത്തനം തുടങ്ങുമെന്നാണു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതെങ്കിലും അതുണ്ടായില്ല.
പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതി കാലയളവിലാണ് എ.കെ. ആന്റണി എം. പിയുടെ ഫണ്ടില്‍ കെട്ടിടനിര്‍മാണം നടത്തിയത്. നിലവിലെ ഭരണസമിതി കെട്ടിടം നവീകരിക്കുകയും പരിശോധന ഉപകരണങ്ങള്‍ സര്‍ക്കാരില്‍ നിന്ന് എത്തിക്കുകയും ലാബ് ടെക്നിഷ്യനെ നിയമിക്കുകയും ചെയ്തിരുന്നു.
അതേസമയം, വൈദ്യുതിയും ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങളാണു ലാബ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദയുടെ സാന്നിധ്യത്തില്‍ ഡോ. അരുണ്‍ മിത്രയുടെ നേതൃത്വത്തില്‍ ലാബ് ടെക്നിഷ്യന്‍ ആദ്യ പരോശോധന നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി കെ സുശീലന്, വാര്‍ഡ് മെംബര്‍ വിജി ഉത്തമന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുറഞ്ഞ ചാര്‍ജില്‍ ലഭിക്കുന്ന പരിശോധനകള്‍ ജനങ്ങള്‍ പരമാവധി പ്രയോജന പെടുത്തണമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."