ഇവിടെ ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പാകിസ്താനിലേക്ക് പോകൂ; യു.പിയിലെ മുസ്‌ലിംകളോട് പൊലിസ് ഉദ്യോഗസ്ഥന്‍
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ് ലിംകളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് പൊലിസ് ഉദ്യോഗസ്ഥന്‍. മീററ്റില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം.
മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിങ്ങാണ് ഡിസംബര്‍ 20 ന് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. പൊലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇടവഴിയിലൂടെ നടന്നുനീങ്ങുന്നതിനിടെ പ്രദേശവാസികളോട് സസംരാക്കുന്ന അഖിലേഷിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'നിങ്ങള്‍ക്ക് എവിടെ പോകാനാണ്? ഞാന്‍ ഈ വഴി ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുന്നുണ്ട്' എന്നു പറഞ്ഞ് സംഭാഷണം തുടങ്ങിയ അഖിലേഷിനോട് തങ്ങള്‍ നമസ്‌കാരം നടത്തുകയായിരുന്നു എന്ന് പ്രദേശവാസികള്‍ മറുപടി പറയുന്നു.
'അത് നല്ലതാണ്. എന്നാല്‍ ഈ കറുപ്പും നീലയും ബാഡ്ജ് ധരിച്ചവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയൂ.
നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്ന് പോകൂ. നിങ്ങള്‍ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീര്‍ത്തിക്കുന്നോ? ഈ വഴി ഇപ്പോള്‍ എനിക്ക് പരിചിതമായി കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാന്‍ ജയിലിലാക്കും. എല്ലാവരേയും നശിപ്പിക്കും -'അഖിലേഷ് പറയുന്നു.
Check this out SP city Meerut UP sending people to Pakistan trying to understand he is really a public servant @ReallySwara @RanaAyyub @anuragkashyap72 @anubhavsinha @navinjournalist @umashankarsingh #CAA_NRCProtests #CAAAgainstConstitution @farah17khan pic.twitter.com/QWvGIcf5n6
— jugnu khan (@thejugnukhan) December 26, 2019
എന്നാല്‍ പ്രതിഷേധക്കാര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് തങ്ങള്‍ക്കും അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നുമാണ് പൊലിസ് ഉദ്യോഗസ്ഥന്‍ വീഡിയോ വൈറലായതിന് പിന്നാലെ നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."