HOME
DETAILS
MAL
കെ.എസ്. ആര്.ടി.സി.യെ കരകയറ്റാന്‍ ത്രികക്ഷി കരാറുമായി സര്‍ക്കാര്‍
backup
December 28 2019 | 07:12 AM
തിരുവനന്തപുരം: പ്രതിസന്ധിയിലായ കെ.എസ്.ആര്.ടിസിയെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. കെ.എസ്.ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് ത്രികക്ഷി കരാറാണ് സര്‍ക്കാര്‍ മുന്നോട്ട്വയ്ക്കുന്നത്. മാനേജ്മെന്റും ജീവനക്കാരും സര്‍ക്കാരും പദ്ധതിയില്‍ പങ്കാളികളാവുന്ന രീതിയിലാണ് പദ്ധതി. ജനുവരിയിലെ ശമ്പളം അഞ്ചാം തീയതിക്കകം നല്‍കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു.
ഓരോ വിഭാഗവും ചെയ്യേണ്ട കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തും. കിഫ്ബിയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് കെ.എസ്.ആര്.ടി.സി പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."