HOME
DETAILS

പുറംതിരിഞ്ഞ് അധികൃതര്‍; നിരോധിത കീടനാശിനികളുടെ വിപണനം വര്‍ധിക്കുന്നു

  
backup
December 15 2018 | 05:12 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d

ഹരിപ്പാട്: പുഞ്ചക്കൃഷി തുടങ്ങിയതോടെ നിരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു. അധികൃതര്‍ തികഞ്ഞ നിസംഗതയിലാണ്. നിരോധിത മരുന്നിന്റെ ഉപയോഗം വര്‍ധിച്ചിട്ടും നടപടിയെടുക്കേണ്ട കൃഷിവകുപ്പിന്റെ നിസംഗതക്കെതിരേ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തി.
കൃഷിഭവന്‍ മേഖല, ജില്ലാ, സംസ്ഥാനം എന്നീ തലങ്ങളില്‍ ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ടായിട്ടും നിരോധിത കീടനാശിനിയുടെ ഉപയോഗം ദിനം പ്രതിയെന്നോണം വര്‍ധിക്കുകയാണ്. പരാതിക്കാരെ തൃപ്തിപ്പെടുത്താന്‍ ചില വളക്കടകളില്‍ പരിശോധന നടത്തി തടിതപ്പുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
മൃഗസംരക്ഷണം, ആരോഗ്യം തുടങ്ങിയമേഖലകളിലും കീടനാശിനികള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ജൈവവും, അജൈവവുമായ നിരവധി കീടനാശനികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ തീരുമാനപ്രകാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ആല്‍ഡ്രിന്‍, ഡയല്‍ഡ്രിന്‍, ക്ലോര്‍ഡേന്‍, ഹെപ്റ്റാക്കോള്‍, എന്‍ഡ്രിന്‍ മരുന്നുകള്‍പോലും പലരൂപത്തിലും ഭാവത്തിലും കര്‍ഷകരുടെ ഇടയില്‍ വിറ്റഴിക്കുന്നുണ്ട്.
ലോകത്താകമാനം1600 കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ 150ലേറെ കീടനാശിനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപയോഗികുന്നതാകട്ടെ അന്‍പതും. രാജ്യമൊട്ടുക്ക് ബാധകമായ കീടനാശിനി നിയമത്തിലെ വ്യവസ്ഥാപിത ചട്ടങ്ങളെല്ലാം തന്നെ കേരളത്തില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഈ ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് നിരരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങളില്‍ ഉപയോഗിക്കുന്നത്. കീടനാശിനികളുടെ കുപ്പികളിലും പാക്കറ്റുകളിലും വിഷം എന്ന് പ്രാദേശികഭാഷയില്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തണമെന്ന നിയമം കാറ്റില്‍പറത്തിയിരിക്കുകയാണ്.
അതുപോലെ കീടനാശിനികുപ്പികളിലും,പാക്കറ്റുകളിലും വിഷ തീവ്രതയുടെ അടിസ്ഥാനത്തില്‍ ചുവപ്പ്,മഞ്ഞ,നീല,പച്ച നിറത്തിലുള്ള പ്രതലം പ്രാധാന്യത്തോടെ അച്ചടിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നുംതന്നെ ഇവിടങ്ങളില്‍ നടക്കുന്നില്ലെന്നതാണ് സത്യം. കീടനാശിനി നിയമം നടപ്പിലാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം കൃഷിവകുപ്പിനാണ്. കൃഷിവകുപ്പിലെ കൃഷി ഓഫിസര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാരായി പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. തങ്ങളുടെ മറ്റ് ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേയാണ് കൃഷി ഓഫീസര്‍മാര്‍ ഈ ചുമതല നിര്‍വഹിക്കേണ്ടത്.
ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാരുടെ മാത്രം ചുമതല നിര്‍വഹിക്കുന്നതിനായി മേഖലാടിസ്ഥാനത്തില്‍ നാല് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍മാരെയും (ക്വാളിറ്റി കണ്‍ട്രോള്‍) സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കീടനാശിനികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഉല്‍പാദന വിതരണ വില്‍പന കേന്ദ്രങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിപ്പിക്കുന്നതിനും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇതിനുപുറമെ കൃഷി ഓഫീസര്‍മാര്‍ തങ്ങളുടെ കൃഷി ഭവനു കീഴിലുള്ള എല്ലാ കീടനാശിനി വില്‍പനശാലകളും എല്ലാ മാസവും നിര്‍ബന്ധമായും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് വ്യവസ്ഥയുണ്ട്. ഡിപ്പോകളിലെ സ്‌റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി തയാറാക്കി സൂക്ഷിക്കുവാനും സ്‌റ്റോക്ക്, വില വിവര പട്ടിക ശരിയായി പ്രദര്‍ശിപ്പിക്കുവാനും കര്‍ഷകര്‍ക്ക് കൃത്യമായി ക്യാഷ് ബില്‍ നല്‍കുവാനും കീടനാശിനി വില്‍പനക്കാര്‍ നിര്‍ബന്ധിതരാകണമെന്ന വ്യവസ്ഥയുംപാലിക്കപ്പെടുന്നില്ല. കീടനാശിനി കമ്പനികള്‍ കര്‍ഷകരുമായി ചേര്‍ന്ന് വിള പരീക്ഷണങ്ങളും ഡെമോണ്‍സ്‌ട്രേഷനുകളും നടത്തുന്നതും കര്‍ഷക സമിതികള്‍ക്കും മറ്റും നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. എന്നിട്ടും നിരോധനത്തെ മറികടന്ന് ഈ ചടങ്ങുകള്‍ യഥേഷ്ടം നടക്കുന്നുണ്ടെന്നുള്ളതാണ് സത്യം.
നിയന്ത്രിത കീടനാശിനികള്‍ക്ക് കൃഷി ഓഫിസറുടെ ശുപാര്‍ശ നിര്‍ബന്ധമാണ്. കീടനാശിനി ഡിപ്പോകളില്‍ നിന്നും എല്ലാത്തരം കീടനാശിനികളും വില്‍പന നടത്തുന്നതിന് കൃഷിഓഫിസറുടെ റാങ്കില്‍ കുറയാത്ത സാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടി നിര്‍ബന്ധമാക്കിക്കൊണ്ട് 2011ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അത് നടപ്പിലായിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  9 days ago