എസ്.ഡി.പി.ഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍
ബംഗളുരു: കര്‍ണാടകയില്‍ എസ്.ഡി.പി.ഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കാനൊരുങ്ങി യെദ്യൂരപ്പ സര്‍ക്കാര്‍. മംഗളൂരുവിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും മന്ത്രിമാരും സമാന നിലപാടെടുത്തു. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്‌കുമാറും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുസംഘടനകളും കലാപത്തിന് പ്രേരിപ്പിക്കുന്നവരും സമൂഹത്തിലെ സമാധാനം നഷ്ടപ്പെടുത്തുന്നവരാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു.
ഈ സംഘടനകള്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികവിരുദ്ധമാണ്. ഈ രണ്ട് സംഘടനകളും നിരോധിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."