HOME
DETAILS
MAL
പേഴ്സണാലിറ്റി ഡവലപ്മെന്റ് കോഴ്സ് ഉദ്ഘാടനം
backup
August 05 2017 | 21:08 PM
ചേന്ദമംഗലൂര്‍: ഇസ്ലാമിക വിശ്വാസാചാരങ്ങളില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ മത-ഭൗതിക വിദ്യാഭ്യാസരംഗത്ത് മുസ്ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നുവരണമെന്ന് നിംസ് ചെയര്‍മാനും വ്യവസായിയുമായ ഡോ.പി.എ.ഇബ്രാഹിം ഹാജി.
ചേന്ദമംഗലൂര്‍ സുന്നിയ്യ ശരീഅത്ത് കോളജില്‍ പ്രലിമിനറി, ഡിഗ്രി, പി.ജി, ബി.കോം വിത്ത് ഇസ്ലാമിക് ഫൈനാന്‍സ് കോഴ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആരംഭിക്കുന്ന പേഴ്സണാലിറ്റി ഡവലപ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്ല അധ്യക്ഷനായി.
ഹാജി അബ്ദുല്‍ ഗഫൂര്‍ മുഹമ്മദ് അല്‍ കൗസരി മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ വി.മോയിമോന്‍ ഹാജി, യു.കെ അബ്ദുല്ലത്തീഫ് മൗലവി, തയ്യിന് ഹംസ, ഡോ.അശ്റഫ് നിട്ടൂര്‍,ഡോ.കെ.എം അബ്ദുല്‍ ലത്തീഫ് നദ്വി, എം.കെ മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."