പ്രധാനാധ്യാപകനെ സ്ഥലം മാറ്റാന്‍നീക്കം; പ്രതിഷേധവുമായി രക്ഷിതാക്കള്‍
മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളിനെ തകര്‍ക്കാന്‍ നീക്കമെന്നാക്ഷേപം.
തോട്ടുമുക്കത്തിനടുത്ത ചുണ്ടത്തും പൊയില്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജു എളംതുരുത്തിയിലിനെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെയാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തിയത്.
അധ്യാപകനെ സ്ഥലം മാറ്റിയാല്‍ മുഴുവന്‍ കുട്ടികളുടെയും ടി.സി വാങ്ങി പോവുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പഠന രംഗത്തും പാഠ്യേതരരംഗത്തുംഏറെ പിന്നാക്കം നിന്നിരുന്ന സ്‌കൂളിനെ മികച്ച നിലവാരത്തിലേക്കുയര്‍ത്തിയത് രാജുവാണന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
2012ല്‍ ഒന്നാം ക്ലാസില്‍ 12 കുട്ടികള്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ 32 ആയി വര്‍ധിച്ചു. നിരവധി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഈ വര്‍ധനവ്.
അഡീഷണല്‍ ഡിവിഷന്‍ വര്‍ധിപ്പിക്കാന്‍ കൃത്രിമം നടത്തിയതായി രാജുവിനെതിരേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സൂപ്പര്‍ ചെക്‌സല്‍ ഓഫിസര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 12ന് അധ്യാപകനെ സ്ഥലം മാറ്റിയ ഉത്തരവ് വന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തിയത്.
അധ്യാപകനെ സ്ഥലം മാറ്റിയാല്‍ സ്‌കൂളിലെ 150 കുട്ടികളില്‍ 130 കുട്ടികളും ടി.സി. വാങ്ങിപ്പോവുമെന്നാണ് രക്ഷിതാക്കളുടെ ഭീഷണി .ഇതിനായി ടി.സി. ഫോമുകളും ഇവര്‍ വാങ്ങി വെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."