സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് പ്രിയങ്കയ്ക്കരികില്‍ അയാള്‍ ഓടിയെത്തി; പിന്നെ സംഭവിച്ചത്- വീഡിയോ
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പതാക ജാഥ പരിപാടിയുടെ ഭാഗമായി യു.പിയിലെ ലഖ്‌നൗവിലാണ് പ്രിയങ്കാ ഗാന്ധി. ബി.ജെ.പിക്കെതിരെ കടുത്ത ആക്രമണം ചൊരിയുന്നതിനൊപ്പം യു.പിയിലെ പ്രതിപക്ഷ കക്ഷികളുടെ മൗനത്തെയും പ്രിയങ്ക ചോദ്യംചെയ്തു.
സംസ്ഥാനത്തെ മറ്റു പ്രതിപക്ഷ കക്ഷികള്‍ ഒന്നും മിണ്ടുന്നില്ല. പക്ഷെ ഞാനൊന്ന് പറയാം, ഞങ്ങള്‍ പേടിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ ഒറ്റയ്ക്കാണെങ്കിലും ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
പ്രതിഷേധ പരിപാടി നടന്നുകൊണ്ടിരിക്കേയാണ് പ്രിയങ്കാ ഗാന്ധിക്കരികില്‍ ഒരു പ്രവര്‍ത്തകര്‍ ഓടിയടുത്തത്. കനത്ത സുരക്ഷാ വലയങ്ങള്‍ ഭേദിച്ചാണ് ഇയാള്‍ വേദിയിലിരുന്ന പ്രിയങ്കയ്ക്കരികില്‍ എത്തിയത്. പ്രിയങ്കയുടെ തൊട്ടടുത്ത് എത്തുമ്പോഴേക്കും അടുത്തുണ്ടായിരുന്ന പ്രാദേശിക നേതാവും സുരക്ഷാ ഉദ്യോഗസ്ഥരും തടഞ്ഞുവച്ചു.
#WATCH Man breaches security of Priyanka Gandhi Vadra at a party event in Lucknow on Congress foundation day, gets to meet her. pic.twitter.com/v4UtwedMF2
— ANI UP (@ANINewsUP) December 28, 2019
എന്നാല്‍ പിന്നീട് പ്രിയങ്കയുടെ ഇടപെടല്‍ ഹൃദ്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വകഞ്ഞുമാറ്റുമ്പോള്‍ പ്രിയങ്ക കൈ പിടിക്കുകയും അയാളെ തന്റെ അടുത്തേക്ക് വിളിക്കുകയും ചെയ്യുന്നു. അല്‍പ്പം സംസാരിച്ച ശേഷം വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കള്‍ക്കും ഹസ്തദാനം ചെയ്താണ് ഇയാള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."