ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
മുക്കം: മുക്കം നഗരസഭയിലെ വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ബേക്കറികളിലും മത്സ്യമാര്‍ക്കറ്റുകളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
ഹോട്ടല്‍ മലയോരം ഗേറ്റ് വേ, സ്റ്റാര്‍ ഹോട്ടല്‍ ആന്‍ഡ് ബേക്കറി, ആപ്പിള്‍ റസ്റ്റോറന്റ് മണാശേരി, ഹോട്ടല്‍ ഫ്രണ്ട്സ് മണാശേരി, ഹാപ്പി ഫാസ്റ്റ് ഫുഡ് മുക്കം, ഹോട്ടല്‍ അകത്തളം മുക്കം, അഗസ്ത്യന്മുഴിയിലെ മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോനയിലാണ് പഴകിയ ചോറ്, മീന്‍ കറി, ബീഫ് ഫ്രൈ അടക്കമുള്ള ഉപയോഗശൂന്യമായ ഭക്ഷണ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം സമയപരിധി വച്ച് നോട്ടീസ് നല്‍കിയതായും പരിശോധന ഇനിയും തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കോളറ അടക്കമുള്ള ഗുരുതരമായ പകര്‍ച്ചപ്പനികള്‍ ജില്ലയില്‍ കണ്ടെത്തിയതിനാല്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
മുന്‍പ് നടത്തിയ പരിശോധനകളിലും നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. സതീഷ്, പി. പ്രസൂണ്‍, ജിതിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."