നൂറ് കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി
മാനന്തവാടി: കഴിഞ്ഞ പ്രളയ കാലത്ത് ദുരിതത്തില്‍ അകപ്പെട്ട നൂറു കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗം രൂപപ്പെടുത്തന്നതിന് സഹായ ഹസ്തവുമായി മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി.
തൊണ്ടര്‍നാട്, എടവക എന്നീ പഞ്ചായത്തുകളില്‍നിന്നും അതാതു പ്രദേശത്തെ ജനപ്രതിനിധികള്‍ അംഗീകരിച്ച ഓരോ കുടുംബത്തിനും കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, വാഴ കൃഷി, കപ്പ കൃഷി, കുരുമുളക് വളര്‍ത്തല്‍, കാപ്പി വളര്‍ത്തല്‍ എന്നിവയ്ക്കായി 22900 രൂപ വിതരണം വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു.
വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഡയറക്ടര്‍ റെവ. ഫാ. പോള്‍ കൂട്ടാല അധ്യക്ഷനായി. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസര്‍ ജോസ് പി.എ പദ്ധതി വിശദീകരിച്ചു. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടര്‍ റെവ. ഫാ. ജിനോജ് പാലത്തടത്തില്‍, കോഡിനേറ്റര്‍ ബിജു കെ.ജെ, ട്രെയിനിങ് കോഡിനേറ്റര്‍ സുജ മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."