സഊദിയിൽ ടൂറിസം മേഖലയിൽ സ്വദേശിവക്കരണത്തിനു തുടക്കം കുറിച്ചു
ജിദ്ദ: സഊദിയിൽ ടൂറിസം മേഖലയിൽ സ്വദേശിവക്കരണ ത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ താഴ്ന്ന തസ്തികകളിലും രണ്ടാം ഘട്ടത്തിൽ സൂപ്പർവൈസർ തസ്തികകളിലും മൂന്നാം ഘട്ടത്തിൽ ഉയർന്ന തസ്തികകളിലുമാണ് സ്വദേശിവക്കരണം നടപ്പാക്കുക.
താഴ്ന്ന തസ്തികകളിൽ സമ്പൂർണ സ്വദേശിവക്കരണമാണ് ലക്ഷ്യമിടുന്നത്. മാർക്കറ്റിംഗ്, സെയിൽസ്, ബുക്കിംഗ്, പർച്ചേസ്, ഫ്രന്റ് ഓഫീസ് എന്നിവിടങ്ങളിൽ സഊദികൾക്ക് മാത്രമേ ജോലി ചെയ്യാനാവൂ. റൂം ബോയ് (റും സേവന ദാതാവ്), റെസ്‌റ്റോറന്റ് / കോഫിഷോപ്പ് സപ്ലെയർ, ചരക്ക് വിവരം രേഖപ്പെടുത്തുന്നവൻ, സ്റ്റോർ കീപർ, സെക്രട്ടറി/എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജനറൽ അഡ്മിനിസ്‌ട്രേഷൻ ക്ലർക്ക്, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ, അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി സ്റ്റാഫ്, അഡ്മിനിസ്‌ട്രേഷൻ കോ ഓർഡിനേറ്റർ എന്നീ പ്രൊഫഷനിൽ സഊദികൾക്ക് മാത്രമേ ജോലി ചെയ്യാനാവൂ.
ഈ തസ്തികളിലേക്ക് നേരിട്ടോ അല്ലാതെയോ റിക്രൂട്ട്‌മെന്റ്, സ്‌പോൺസർഷിപ് മാറ്റം, വിദേശകളെ ജോലി ചെയ്യിപ്പിക്കൽ എന്നിവ തൊഴിലുടമകൾക്ക് അനുവദനീയമല്ല. നിയമം ലംഘിച്ചാൽ സ്വദേശിവക്കരണ നിയമം ലംഘിച്ചാലുള്ള നടപടികൾക്ക് തൊഴിലുടമ വിധേയനാകേണ്ടിവരും.
എന്നാൽ പെട്ടികൾ ചുമക്കുന്നവൻ, കാറുകളുടെ നിര നിയന്ത്രിക്കുന്നവർ, ഡ്രൈവർ, ഗൈറ്റ് കീപർ എന്നീ പ്രൊഫഷനുകളിൽ വിദേശികൾക്ക് ജോലി ചെയ്യാവുന്നതാണ്. ഒരു വർഷം മുമ്പാണ് ടൂറിസം മേഖലയിൽ സ്വദേശിവക്കരണ പ്രഖ്യാപനം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."