പൊട്ടാറ്റോ റിസര്‍ച്ച് സെന്റര്‍ അടച്ചു പൂട്ടരുതെന്ന് ആവശ്യം: നിവേദനം നല്‍കി
ഊട്ടി: മുത്തോരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ക്കുന്ന പൊട്ടാറ്റോ റിസേര്‍ച്ച് സെന്റര്‍ അടച്ചു പൂട്ടരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘം പ്രധാനമന്ത്രി, കേന്ദ്ര കൃഷി വകുപ്പ് മന്ത്രി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
മുത്തോരയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സെന്റര്‍ ഉരുളകിഴങ്ങ് കൃഷിയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധ ശേഷിയുള്ള പുതിയ ഇനം വിത്തുകള്‍ കര്‍ഷകര്‍ക്കിടയില്‍ പരിചയപ്പെടുത്തിയ സ്ഥാപനമാണ്.
ഊട്ടിയിലും സമീപ പ്രദേശങ്ങളിലുമായി 5000 ഏക്കര്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്തുവരുന്നുണ്ട്. ഗുണനിലവാരവും രുചിയുമുള്ള ഊട്ടി കിഴങ്ങിന് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലാണ്.
മുത്തോര ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഉരുളക്കിഴങ്ങ് വിത്തുകള്‍ ജില്ലക്ക് പുറമെ ആന്ദ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗളുരു തുടങ്ങിയ സ്ഥലളില്‍ ഇറക്കുമതി ചെയ്ത് കൃഷി ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."