HOME
DETAILS
MAL
ഗുരുസന്ദേശ പ്രചാരണം മതകാലുഷ്യം ഇല്ലാതാക്കും: മുഖ്യമന്ത്രി
backup
August 09 2016 | 18:08 PM
തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതും സന്ദേശ പ്രചാരണം നടത്തുന്നതും ലോകത്ത് മതകലഹവും കാലുഷ്യവും ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരുത്വാമല ശ്രീനാരായണ ഗുരു ധര്മ്മമഠം നിര്‍മിച്ച 'മരുന്നുമാമല' ഡോക്യുഫിക്ഷന് കലാഭവന്‍ തിയേറ്ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറക്കാര്‍ക്ക് ഗുരുദേവനെ അറിയാനും പഠിക്കാനും അവകാശമുണ്ടെന്നും അത് സാധിച്ചു കൊടുക്കാന്‍ നമ്മള് ബാധ്യസ്ഥരാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മരുത്വാമല സമ്പൂര്‍ണ വെബ്സൈറ്റ് ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."