ജീപ്പിലകപ്പെട്ടവരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്
താമരശേരി: ഇന്നലെ ദേശീയപാതയില്‍ കൈതപ്പൊയിലിനു സമീപം നടന്ന വാഹനാപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുന്നു. രണ്ടു ബസും ജീപ്പും കാറും ഉള്‍പ്പെട്ട വാഹനാപകടത്തില്‍ ആറു ജീവനുകളാണ് പൊലിഞ്ഞത്. ജീപ്പില്‍ സഞ്ചരിച്ച നാലുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിനുള്ളില്‍ അകപ്പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കനത്ത മഴ വകവയ്ക്കാതെ കിട്ടിയ വാഹനങ്ങളിലും ഈങ്ങാപ്പുഴയില്‍ നിന്നും അടിവാരത്തു നിന്നും താമരശേരിയില്‍ നിന്നുമെത്തിയ ആംബുലന്‍സുകളിലുമാണ് ആശുപത്രികളിലെത്തിച്ചത്.
താമരശേരി എസ്.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ സംഭവമറിഞ്ഞെത്തിയ പൊലിസുകാരും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കാനും ഗതാഗതം സുഗമമാക്കാനും നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ട ജീപ്പില്‍നിന്നു പണിപ്പെട്ടാണ് ഓരോരുത്തരെയും പുറത്തെടുത്തത്. വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈമെയ് മറന്നു ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായി യാത്രക്കാര്‍ക്കോ, പരുക്കേറ്റവരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കൊ ഒരു പ്രയാസവും വരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അപകട വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് സംഭവ സ്ഥലത്തെത്തിയത്.
മലയോരം മുഴുവന്‍ ആശങ്കയിലായി. അപകടത്തില്‍പ്പെട്ടവര്‍ ആരെന്നറിയാനുള്ള വ്യഗ്രതമൂലം ആശുപത്രികളിലേക്ക് ആളുകള്‍ കുതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."