ജില്ലയില്‍ ആര്‍ക്കോ വേണ്ടിയൊരു ഹര്‍ത്താല്‍
കല്‍പ്പറ്റ: ബി.ജെ.പി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വയനാട്ടില്‍ ജനം വലഞ്ഞു. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ഭയന്ന് നിരത്തുകളില്‍ സ്വകാര്യവാഹനങ്ങളടക്കം ഇറങ്ങിയില്ല. ഏതാനം പെട്ടികടകളൊഴിച്ച് ജില്ലാആസ്ഥാനമായ കല്‍പ്പറ്റയില്‍ വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഏതാനം തട്ടുകടകളല്ലാതെ ജില്ലാ ആസ്ഥാനത്ത് മറ്റൊന്നും പ്രവര്‍ത്തിച്ചില്ല. അതേസമയം, മറ്റ് ഹര്‍ത്താലുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ ജനരോഷം ശക്തമായിരുന്നു. ബി.ജെ.പി ഇടക്കിടെ നടത്തുന്ന ഹര്‍ത്താലുകളില്‍ മനം മടുത്തായിരുന്നു പലരുടെയും രോഷപ്രകടനം. നേരത്തെ തീരുമാനിച്ചിരുന്ന ചില പരിപാടികള്‍ സ്‌കൂളിലും മറ്റും മുടക്കമില്ലാതെ നടന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കടകമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞിരുന്നില്ല എന്നതാണ് ഈ ഹര്‍ത്താലിന്റെ പ്രത്യേകത. കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ മൂന്നിന് കോഴിക്കോട്ടേക്കുള്ള ബസും ആറിനുള്ള കോയമ്പത്തൂര്‍ ബസും മാത്രമാണ് സര്‍വിസ് നടത്തിയത്.
കൂടാതെ ബങ്കളൂരില്‍ നിന്നും മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന അഞ്ച് ബസുകള്‍ പൊലിസ് സംരക്ഷണത്തില്‍ സര്‍വിസ് നടത്തിയതല്ലാതെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും മറ്റ് സര്‍വിസുകളൊന്നും നടത്തിയില്ല. രാവിലെ 66 സര്‍വിസുകളാണ് ഇവിടെ നിന്നും നടത്തേണ്ടിയിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ 90 ശതമാനവും ഡ്യൂട്ടിക്ക് ഹാജരായിരുന്നു. മറ്റ് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യെപ്പെട്ടിട്ടില്ല. പത്തോടെ ചരക്ക് വാഹനങ്ങളും ഓടിയിരുന്നു. ജില്ലയിലെ വിവധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിദേശ വിനോദ സഞ്ചാരികളും ഹര്‍ത്താലില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. ജനത്തെ വലച്ച ഹര്‍ത്താല്‍ അഹ്വാനത്തോട് ബി.ജെ.പി അണികള്‍ക്ക് ഇടയിലും വ്യാപകമായ പ്രതിഷേധം ഉണ്ട്. രാവിലെ ആറു മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ മാനന്തവാടി താലൂക്കില്‍ സ്വകര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. ഹോട്ടലുകള്‍ എല്ലാം അടഞ്ഞതോടെ ലോഡ്ജുകളിലും പുലര്‍ച്ചെ വിവിധ ബസുകളില്‍ എത്തിയവരും ദുരിത്തിലായി. കര്‍ണാടകയിലേക്ക് പോകുന്നതിന് കൈകുഞ്ഞുമായി എത്തിയ നിരവധി സ്ത്രീകളും പ്രഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതത്തിലായി. പ്രളയത്തെ തുടര്‍ന്ന് മാറ്റിയ ക്രിസ്തുമസ് പരീക്ഷ നടക്കുന്ന സമയത്ത് നടത്തിയ ഹര്‍ത്താല്‍ വിദ്യാര്‍ഥികളെയും വലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."